പുലമണ്‍ ജങ്ഷനിലെ കടമുറി പൊളിക്കുന്നതിന് താല്‍ക്കാലിക വിലക്ക്

കൊട്ടാരക്കര: പഴയ കൊല്ലം-ചെങ്കോട്ട റോഡ് പുലമണ്‍ ജങ്ഷനിലെ കടമുറി പൊളിക്കുന്നതിന് ഹൈകോടതി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഒപ്പം സംരക്ഷണത്തിന് പൊലീസിന് നിര്‍ദേശവും നല്‍കി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കൊട്ടാരക്കര എസ്.ഐ ബെന്നിലാലു എത്തിയാണ് ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്. കേസ് നിലവിലിരിക്കേ കെട്ടിടം പൊളിച്ചു എന്ന ഉടമയുടെ പരാതിയില്‍ കൊട്ടാരക്കര കോടതി കമീഷനെ നിയോഗിച്ചു. അഡ്വ. ഉല്ലാസിന്‍െറ നേതൃത്വത്തിലുള്ള കമീഷന്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. ഹൈകോടതി സ്റ്റേ അനുവദിച്ച പശ്ചാലത്തില്‍ കേസുമായി ഹൈകോടതിയെ സമീപിക്കാന്‍ സമരസമിതിയും തീരുമാനിച്ചു. ഇന്നലെയും തുടര്‍ന്ന പൊളിക്കല്‍ പലതവണ ഉടമയും കുടുബങ്ങളും ചേര്‍ന്ന് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിതെളിച്ചു. ഇതിനിടെ വിവാദമായ സ്ഥലം ഒരുതവണ കൂടി സര്‍വേവിഭാഗത്തെക്കൊണ്ട് അളപ്പിക്കണമെന്ന എസ്.ഐ ബെന്നിലാലുവിന്‍െറ നിര്‍ദേശം സമരക്കാര്‍ അംഗീകരിച്ചു. പഴയകൊല്ലം- ചെങ്കോട്ടറോഡ് കൈയേറി നിര്‍മിച്ച കെട്ടിടമാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ സമരസമിതി പൊളിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.