കൊല്ലം: ജനാധിപത്യത്തിലെ സാധ്യതകള്‍ വിനിയോഗിക്കാന്‍ പിന്നാക്ക സമുദായങ്ങള്‍ ശക്തമായ മുന്നേറ്റം നടത്തണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരള സാംബവ സഭ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഒരു കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ് ഇപ്പോള്‍ ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് മാത്രമേ ഇത്തരം പ്രധാന സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് മതിര വിജയന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ചയില്‍ വിക്രമന്‍, സുഭാഷ് വാസു, ഉണ്ണികുഞ്ഞ് മത്തായി, മഠത്തില്‍ ശശി, മയ്യനാട് മണിലാല്‍, കെ.കെ.ശ്യാം, സുരാധ, മുഖത്തല ഗോപിനാഥന്‍, തറയില്‍ കരുണാകരന്‍, കെ.എന്‍. പളനി, രാജു കടയ്ക്കല്‍, പാറയില്‍ രാജു, വെളിയം അശോകന്‍, പുനലൂര്‍ ശിവരാജന്‍, തഴമേല്‍ ശശി എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷന് മുന്നോടിയായി നടന്ന പ്രകടനം റസ്റ്റ് ഹൗസില്‍നിന്ന് ആരംഭിച്ച് സോപാനം ഓഡിറ്റോറിയത്തില്‍ സമാപിച്ചു. നിശ്ചലദൃശ്യങ്ങളും നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.