നന്ദികേശന്മാര്‍ അണിഞ്ഞൊരുങ്ങി; 28ാം ഓണമഹോത്സവം നാളെ

ഓച്ചിറ: ദക്ഷിണകേരളത്തിലെ പുരാതനക്ഷേത്രമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28ാം ഓണമഹോത്സവം വ്യാഴാഴ്ച. എഴുന്നള്ളപ്പിനുള്ള കെട്ടുകാളകള്‍ അണിഞ്ഞൊരുങ്ങി. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍നിന്ന് 125 ഓളം കെട്ടുകാളകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്ന് ക്ഷേത്രഭരണസമിതി പറഞ്ഞു. മാസങ്ങളായി കെട്ടിയൊരുക്കിയ കെട്ടുകാളകള്‍ക്ക് ചൊവ്വാഴ്ച ശിരസ്സ് വെക്കല്‍ ചടങ്ങ് നടന്നു. വലിയ കെട്ടുകാളകള്‍ക്ക് ക്രെയിന്‍ ഉപയോഗിച്ചാണ് ശിരസ്സ് ഉറപ്പിച്ചത്.10 അടിമുതല്‍ 60 അടിവരെ ഉയരമുള്ള കെട്ടുകാളകളാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുക. എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടതോടെ പൊലീസ് ജാഗ്രതയിലാണ്. ദേശീയപാതയിലെ ഗതാഗത തടസ്സം ഒഴിവാക്കാനും മൂന്നുനാലുദിവസം വൈദ്യുതി തടസ്സപ്പെടുന്നത് ഒഴിവാക്കാനും ഉന്നതതലയോഗം വിളിച്ചു. വൈദ്യുതിലൈന്‍ അഴിച്ചുമാറ്റി കെട്ടുകാളകളെ പിടിച്ചാലുടന്‍ ലൈന്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ വൈദ്യുതിവകുപ്പ് മറ്റു സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ ജീവനക്കാരെ എത്തിക്കും. രാത്രി എട്ടോടെ വൈദ്യുതി പുന$സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. നിയമലംഘനം നടത്തിയാല്‍ കെട്ടുകാളസമിതിക്കാര്‍ക്കെതിരെ കേസെടുക്കാനും നിര്‍ദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.