സ്ളീപ്പര്‍ ടിക്കറ്റ് നിയന്ത്രണം; എ.ഐ.വൈ.എഫ് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കൊല്ലം: ട്രെയിനുകളില്‍ പകല്‍സമയത്ത് സ്ളീപ്പര്‍ ടിക്കറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയ റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എം.എന്‍ സ്മാരകത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷനുമുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ധര്‍ണ സംസ്ഥാനസെക്രട്ടറി അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ട്രെയിന്‍ യാത്രക്കാരെ വലയ്ക്കുന്ന തീരുമാനം അടിയന്തരമായി റദ്ദുചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്‍റ് അഡ്വ. അനില്‍ എസ്. കല്ളേലിഭാഗം അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ആര്‍. സജിലാല്‍, ജില്ലാ സെക്രട്ടറി സി.പി. പ്രദീപ്, നേതാക്കളായ ജഗത്ജീവന്‍ലാലി, എസ്. സന്ധ്യ, വി.എസ്. പ്രവീണ്‍കുമാര്‍, അജ്മീന്‍ എം. കരുവ, എ. ഷാനവാസ്, വിനോദ് കുളക്കട, എസ്. അജയകുമാര്‍, രാജേഷ് ചിറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. പി. പ്രമോദ്, ജി. ഗോപകുമാര്‍, ഒ.എസ്. വരുണ്‍, ശ്രീജിത് ഘോഷ്, എം.എസ്. ഗിരീഷ്, അനൂപ് ഉമ്മന്‍, എസ്. അജീഷ്, എസ്. മുദാസ്, കെ.എസ്. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.