പത്തനാപുരം: ശബരിമലയിലെ പൂമുഖം മനോഹരമാക്കാനുള്ള വ്യാളീമുഖം പത്തനാപുരത്തെ തച്ചന്‍െറ കരവിരുതില്‍ പിറക്കുന്നു. ശബരീശ സന്നിധിയില്‍ സ്ഥാപിക്കുന്നതിനുള്ള വ്യാളീമുഖം കൊത്തിയെടുക്കാന്‍ സാധിച്ചതിന്‍െറ ആത്മ നിര്‍വൃതിയിലാണ് തലവൂര്‍ സ്വദേശി പി. രാജേന്ദ്രന്‍. തേക്കിന്‍ തടിയിലാണ് കൊത്തിയെടുക്കുന്നത്. നിലവിലത്തെ മുഖപ്പിനും വ്യാളിക്കും കാലപ്പഴക്കം മൂലം കേടുപാടുകള്‍ സംഭവിച്ചതിനത്തെുടര്‍ന്നാണ് പുതിയത് സ്ഥാപിക്കുന്നത്. 167 സെന്‍റി മീറ്റര്‍ നീളവും 25 സെന്‍റി മീറ്റര്‍ വീതിയുമുള്ള രണ്ട് മുഖപ്പും ഒരു മീറ്റര്‍ ഉയരവും 25 സെന്‍റി മീറ്റര്‍ വീതിയുമുളള വ്യാളീ രൂപവുമാണ് നിര്‍മിക്കുന്നത്. സന്നിധാനത്തെ വലിയമ്പലത്തിന്‍െറ മുന്‍പിലായുള്ള തത്ത്വമസിക്ക് മുകളിലായാണ് വ്യാളീരൂപവും മുഖപ്പും സ്ഥാപിക്കുന്നത്. മൂന്നുമാസം മുമ്പ് ആരംഭിച്ച നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഇനി അവസാനഘട്ട മിനിക്കു പണികള്‍ മാത്രമാണുള്ളത്. അഞ്ചല്‍ കടയാറ്റ് കളരീ ക്ഷേത്ര ശ്രീകോവിലിന്‍െറ കതകില്‍ കൊത്തിയെടുത്ത അഷ്ടലക്ഷ്മിയുടെ വിവിധ ഭാവത്തിലെ രൂപങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് രാജേന്ദ്രനെ ചുമതല ഏല്‍പ്പിക്കുന്നത്. കന്നിമാസം പകുതിയോടെ പൂര്‍ത്തീകരണം നടത്തി കൈമാറും. തലവൂര്‍ പാണ്ടിത്തിട്ട മുട്ടുവേലില്‍ പടിഞ്ഞാറ്റേതില്‍ പത്മനാഭന്‍ ആചാരിയുടെയും ദേവികിയമ്മയുടെയും ആറാമത്തെ മകനാണ്. ചിത്രകലയില്‍ ഡിപ്ളോമയും ലഭിച്ചിട്ടുണ്ട്. ശബരിമല എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജി.എന്‍. വിനയകുമാറിന്‍െറയും വാസ്തു ശില്‍പി കോട്ടാത്തല വിജയന്‍ ആചാരിയുടെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.