കൊല്ലം: മോദിയും അമിത്ഷായും നടത്തുന്നത് സ്വേച്ഛാധിപത്യഭരണമാണന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍. ഡി.വൈ.എഫ്.ഐ കൊല്ലത്ത് സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്‍പണിക്കാരനായ മുസോളനിയും കൊല്ലപ്പണിക്കാരനായിരുന്ന ഹിറ്റ്ലറും അധികാരത്തില്‍ വന്നതിന്‍െറ ചരിത്രം മാറ്റിവെച്ചാല്‍ മൂന്നാമത്തെ സംഭവമായി കണക്കാക്കേണ്ടത് എണ്ണപ്പണിക്കാരനായ സര്‍സംഘചാലക് സാധാരണക്കാരുടെ വികാരം ചൂഷണം ചെയ്ത് അധികാരത്തിലേറിയതാണെന്ന് മനസ്സിലാക്കണം. 2015 അവസാനിക്കാറായപ്പോഴും നവോത്ഥാന സദസ്സുകള്‍ കേരളത്തില്‍ വേണ്ടിവരുന്നുവെന്ന ഓര്‍മപ്പെടുത്തല്‍ സങ്കടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. സാംസ്കാരിക നവോത്ഥാന കൂട്ടായ്മകളെ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഉപാധിയായി മാറ്റുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് എസ്.സജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.പി. പ്രശാന്ത്, എ.എം. മുസ്തഫ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.സുദേവന്‍, ആര്‍. രാജേഷ്, അഡ്വ. പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.