മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് തെറ്റ് –എന്‍.കെ. പ്രേമചന്ദ്രന്‍

കൊല്ലം: മതസാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തിലിടപെടുന്നതും അത്തരം സംഘടനകളെ രാഷ്ര്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതും ഒരു പോലെ തെറ്റാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍. ഗുരുധര്‍മ പ്രചാരണ സംഘം കൊല്ലം പ്രസ് ക്ളബില്‍ സംഘടിപ്പിച്ച ഗുരുസമാധി ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശിവഗിരിയിലേക്കുള്ള സമാധിദിന ജാഥയുടെ പതാക അദ്ദേഹം കളപ്പില എം. ഹരീന്ദ്രന് കൈമാറി. ഭരണാനുകൂല്യങ്ങള്‍ നേടാന്‍ സമുദായ നേതാക്കള്‍ ജാതി ഉപയോഗിക്കുന്നത് തെറ്റാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സി.പി.ഐ അസി.സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. വികലമായ ചര്‍ച്ചകള്‍ ഗുരുദര്‍ശനത്തെ ജനങ്ങളില്‍നിന്ന് അകറ്റുകയേയുള്ളൂവെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. ഗുരുധര്‍മ പ്രചാരണ സംഘം ചെയര്‍മാന്‍ എഴുകോണ്‍ രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പരവൂര്‍ മോഹന്‍ ലാല്‍, ബി.സ്വാമിനാഥന്‍, എസ്.ശാന്തിനി, പാത്തല രാഘവന്‍, മുട്ടറ ഉദയഭാനു, പി.എന്‍.സജി, കരീപ്ര സോമന്‍, പുതുക്കാട്ടില്‍ വിജയന്‍, ഇടമണ്‍ സുജാതന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.