ഞങ്ങള്‍ വളര്‍ത്തുന്നത് തെരുവുനായ്ക്കള്‍ക്ക് കൊല്ലാനോ?

ഓയൂര്‍: തെരുവുനായ ശല്യം മൂലം കിഴക്കന്‍ മേഖലയില്‍ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം കുറയുന്നു. വെളിയം, കരീപ്ര, പൂയപ്പള്ളി, വെളിനല്ലൂര്‍, ഉമ്മന്നൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ആട്, പശു, കോഴി, താറാവ് എന്നിവയെ വളര്‍ത്താന്‍ പ്രദേശവാസികള്‍ക്ക് കഴിയാത്തത്. മേഖലകളില്‍ വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൂട് തകര്‍ത്തും പകല്‍ പുരയിടത്തില്‍നിന്നും തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊല്ലുന്നത് പതിവാണ്. ഒരു വര്‍ഷത്തിനിടെ ഈ പഞ്ചായത്തുകളില്‍നിന്നായി 679 ഓളം ആടുകളെയും നിരവധി കോഴികള്‍, താറാവുകള്‍ എന്നിവയെയുമാണ് നായ്ക്കള്‍ കൂട്ടമായും അല്ലാതെയും കൊന്നത്. വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെയും പൂച്ചകളെയും തെരുവുനായ്ക്കള്‍ കടിക്കുന്നതും പതിവാണ്. കുടുംബശ്രീയിലൂടെയും പഞ്ചായത്തുകള്‍ വഴിയും സബ്സിഡിനിരക്കില്‍ ലഭിക്കുന്ന വളര്‍ത്തുമൃഗങ്ങളെ പ്രദേശവാസികള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും അധികം പേരും ഇപ്പോള്‍ വാങ്ങാന്‍ തയാറല്ളെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ആട്, പശു എന്നിവയെ വീട്ടുകാര്‍ വില്‍ക്കാനും നിര്‍ബന്ധിതരാകുകയാണ്. അധികൃതര്‍ വിഷയത്തില്‍ നിസ്സംഗത തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.