കൊട്ടിയം: വര്‍ഷങ്ങളായി അനാഥമായി കിടക്കുന്ന അയത്തില്‍ കാടാംചിറ നടപ്പാലത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാത്തതിനെതിരെ കോണ്‍ഗ്രസ് സേവാദള്‍ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. നിര്‍മാണം മുടങ്ങിക്കിടക്കുന്ന പാലത്തിനുസമീപം തിങ്കളാഴ്ച നാട്ടുകാര്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പാലത്തിനടുത്ത് മേല്‍ മൂടി ഇല്ലാതെ കിടക്കുന്ന ഓടയില്‍ വീണ് പ്രദേശവാസികളായ രണ്ട് കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചരുവിള വീട്ടില്‍ അനില്‍കുമാറിന്‍െറ മകന്‍ അഖിലിന്‍െറ (12) പരിക്ക് ഗുരുതരമാണ്. കെ.എസ്.യു.ഡി.പി പദ്ധതി പ്രകാരം കൊല്ലം കോര്‍പറേഷന്‍ 25 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന പാലത്തിന്‍െറ പണികള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പാലത്തിനടുത്തുള്ള ഓടക്ക് മേല്‍മൂടി ഇടുന്നതിന് എ.എ. അസീസ് എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് പണം അനുവദിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. പ്രതിഷേധ സംഗമം കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.സേവാദള്‍ ബ്ളോക് ചെയര്‍മാന്‍ അയത്തില്‍ നിസാം അധ്യക്ഷത വഹിച്ചു. വടക്കേവിള സേവാദള്‍ മണ്ഡലം ചെയര്‍മാന്‍ മനു പുളിയത്തുമുക്ക്, അഡ്വ. ഉളിയക്കോവില്‍ സന്തോഷ്, ഷാന്‍ പുളിയത്തുമുക്ക്, അഫ്സല്‍ മുള്ളുവിള, ദില്‍ഷാദ്, ഹാരീസ് കട്ടവിള, ഷെഫീര്‍, ഗണേശ്, അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.