പത്തനാപുരം: കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കല്ലുംകടവിലെ ചെറിയപാലം സംരക്ഷണമില്ലാതെ നശിക്കുന്നു. വശങ്ങളില്‍നിന്ന് മണ്‍തിട്ടകള്‍ ഇടിഞ്ഞിറങ്ങുകയും തൂണുകള്‍ക്ക് തകര്‍ച്ച സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഗതാഗതം മെച്ചപ്പെടുത്താനും വാണിജ്യം സുഗമമാക്കുന്നതിനുമായി കല്ലുംകടവ് തോടിനു കുറുകെ പാലം നിര്‍മിച്ചത്. ഒരു വാഹനം മാത്രം കടന്നുപോകാന്‍ കഴിയുന്ന രീതിയിലായിരുന്നു നിര്‍മാണം. പിന്നീട് പുനലൂര്‍, അടൂര്‍, പത്തനംതിട്ട പാതകള്‍ നവീകരിച്ചതോടെ വാഹനഗതാഗതവും വര്‍ധിച്ചു. ഇരുവശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പാലം കടക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കുമായി. തുടര്‍ന്ന് കെ.പി റോഡില്‍ സമാന്തരപാലം നിര്‍മിച്ചു. വാഹനഗതാഗതം മാത്രം വലിയ പാലത്തിലൂടെയും കാല്‍നട ചെറിയപാലത്തിലൂടെയും പ്രാവര്‍ത്തികമാക്കി. ഇതിനാല്‍ പുതിയ പാലത്തില്‍ ഫുട്പാത്ത് നിര്‍മിച്ചില്ല. അതേസമയം, കാടുമൂടിയ ചെറിയ പാലത്തിലൂടെയുള്ള കാല്‍നട ദുരിതമാകുകയാണ്. പാലത്തിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഗര്‍ഡറുകളും തുരുമ്പെടുത്ത് നശിച്ചു. പ്രതിഷേധം ശക്തമാകുമ്പോള്‍ പഞ്ചായത്ത് പാലത്തിലെ കാടുകള്‍ നീക്കുക മാത്രമാണ് ചെയ്യാറുള്ളത്. കഴിഞ്ഞ മഴയില്‍ വശങ്ങളിലെ മണ്‍തിട്ട ഇടിഞ്ഞിറങ്ങിയതോടെ പാലം കൂടുതല്‍ അപകടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.