കുണ്ടറ: 46ാമത് കല്ലട ജലോത്സവം 28ാം ഓണദിനമായ വ്യാഴാഴ്ച മണ്‍റോതുരുത്ത് കാരൂത്രക്കടവ് നെട്ടായത്തില്‍ നടക്കും. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. ജലഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. മാസ്ട്രില്‍ സല്യൂട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി സ്വീകരിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. 12 ചുണ്ടന്‍വള്ളങ്ങളും, ഇരുട്ടുകുത്തി എ, ബി വിഭാഗങ്ങളിലായി എട്ട് വള്ളങ്ങളും, വെപ്പ് എ,ബി വിഭാഗങ്ങളിലായി 8 വള്ളങ്ങളും, തെക്കനോടി വിഭാഗത്തില്‍ നാല് വള്ളങ്ങളും ഉള്‍പ്പെടെ 30 വള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനത്തത്തെുന്ന ചുണ്ടന് കല്ലട ജലോത്സവ ട്രോഫി, കുണ്ടറ വിളംബര സ്മാരക ട്രോഫി, കോഴിമുക്ക് നാരായണന്‍ ആചാരി മെമ്മോറിയല്‍ ട്രോഫി എന്നിവയും ലക്ഷം രൂപ സമ്മാനവും നല്‍കും. ജലമേളയുടെ ആവേശം വിളംബരം ചെയ്ത് മത്സരങ്ങള്‍ക്ക് കല്ലടയാറ്റിന്‍െറ ഓളപ്പരപ്പില്‍ പരിശീലന തുഴച്ചില്‍ ആരംഭിച്ചു. ട്രയല്‍ ജലമേള കാണാന്‍ നൂറുകണക്കിന് സ്ത്രീ-പുരുഷന്മാരാണ് ആറ്റുതീരത്ത് വൈകുന്നേരങ്ങളില്‍ എത്തുന്നത്. ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലായതായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, കൊല്ലം തഹസില്‍ദാര്‍ എം.എച്ച്. ഷാജഹാന്‍, മീഡിയ കമ്മിറ്റി ചെയര്‍മന്‍ കല്ലട ജോണ്‍സണ്‍, സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ജി. ഗോപി, ജനറല്‍ കണ്‍വീനര്‍ ഡി. സുരേഷ് ആറ്റുപുറത്ത്, കല്ലട പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. തൃദീപ് കുമാര്‍, കെ. നകുലരാജന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.