കരുനാഗപ്പള്ളി: മഹാത്മ അയ്യങ്കാളി ട്രോഫി വള്ളംകളി മത്സരം കാണികളില്‍ ആവേശമായി. കന്നേറ്റികായലില്‍ ഞായറാഴ്ച നടന്നത് ചെറുവള്ളങ്ങളുടെ മത്സരമാണ്. ചവറ രമേശ് അധ്യക്ഷത വഹിച്ച സമ്മേളനം കൊല്ലം അസി. കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ബോബന്‍ ജി. നാഥ് സ്വാഗതവും കൊണ്ടോടിയില്‍ മണികണ്ഠന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നടന്‍ അനൂപ്ചന്ദ്രന്‍, ചവറ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ചവറ ഹരീഷ്കുമാര്‍, ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കോയിവിള രാമചന്ദ്രന്‍, അഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡയറക്ടര്‍ ബോര്‍ഡംഗം എ.എ.അസീസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ്, അബ്ദുല്‍ റസാക്ക് രാജധാനി, എം. അന്‍സാര്‍, മഞ്ജുക്കുട്ടന്‍, മുനമ്പത്ത് വഹാബ് എന്നിവര്‍ സംസാരിച്ചു. ഗാനരചയിതാവും കവിയുമായ ഇഞ്ചക്കാട് ബാലചന്ദ്രന്‍, ഹാസ്യകലാ പ്രാസംഗികന്‍ കരുനാഗപ്പള്ളി അപ്പുക്കുട്ടന്‍, കന്നേറ്റി വള്ളംകളി മുന്‍ സംഘാടകന്‍ അപ്പുക്കുട്ടന്‍ പിള്ള കൃഷ്ണാലയം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രാജു പെരിങ്ങാല നന്ദി പറഞ്ഞു. വെപ്പ് വള്ളങ്ങളുടെ മത്സരത്തില്‍ എം.എസ്. അനില്‍ ക്യാപ്റ്റനായുള്ള യുവസാഗര ബോട്ട് ക്ളബ് കൊല്ലക നയിച്ച ഏബ്രഹാം മൂന്ന് തൈക്കല്‍ ഒന്നാം സ്ഥാനവും തെക്കനോടി വള്ളങ്ങളുടെ മത്സരത്തില്‍ ശശി സൗപര്‍ണിക ക്യാപ്റ്റനായ കൊണ്ടോടിയില്‍ കുഞ്ഞുകുഞ്ഞ് സ്മാരക ബോട്ട് ക്ളബിന്‍െറ കാട്ടില്‍ തെക്കതില്‍ വള്ളവും നാട്ടു വള്ളങ്ങളുടെ മത്സരത്തില്‍ കൊടിയില്‍ ബ്രദേഴ്സിന്‍െറ വള്ളവും കട്ടമരം മത്സരത്തില്‍ പത്മന ബേബി ക്യാപ്റ്റനായുള്ള ടീമും ഒന്നാം സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റ് പി. രാമഭദ്രന്‍ ട്രോഫികള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.