ശാസ്താംകോട്ട: ആദര്‍ശ് പദവിയിലേക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഉയര്‍ത്തിയ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന്‍ വഴിപാടായി. ഇതിനായി ആകെയുള്ളത് ഒരു മറുനാടന്‍ ജീവനക്കാരനാണ്. ഉച്ചക്ക് 12 വരെ മാത്രമേ റിസര്‍വേഷന് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കൂ. ഞായറാഴ്ചകളില്‍ റിസര്‍വേഷനായി എത്തുന്നവര്‍ അടഞ്ഞുകിടക്കുന്ന കൗണ്ടര്‍ കണ്ട് മടങ്ങേണ്ട സ്ഥിതിയാണ്. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ് റിസര്‍വേഷന്‍ സംവിധാനം ശാസ്താംകോട്ടയില്‍ ആരംഭിച്ചത്. എന്നാല്‍, ഇതര സ്റ്റേഷനുകളിലെപ്പോലെ 12 മണിക്കൂര്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തണമെങ്കില്‍ കുറഞ്ഞത് രണ്ട് ജീവനക്കാര്‍ വേണം. ഇപ്പോള്‍ ഒരു ബുക്കിങ് ക്ളര്‍ക്ക് മാത്രമാണുള്ളത്. ഇദ്ദേഹത്തിന് കമ്പ്യൂട്ടറില്‍ പ്രാവീണ്യമില്ലാത്തത് തല്‍ക്കാല്‍ ബുക്കിങ് സമയത്ത് ബഹളത്തിന് കാരണമാകുന്നുണ്ട്. ഭാഷയും പ്രശ്നമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍െറ കേന്ദ്ര സര്‍വര്‍ കമ്പ്യൂട്ടറുമായുള്ള ബന്ധം തകരാറാകുന്നതും ഇവിടെ പതിവാണ്. പരാതി നിരവധി തവണ യാത്രക്കാര്‍ ബോധിപ്പിച്ചിട്ടും റെയില്‍വേ ഇതുവരെയും ഗൗനിച്ചിട്ടില്ല. ഒരു ജീവനക്കാരനെക്കൂടി ബുക്കിങ് വിഭാഗത്തില്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ഇതിനകം ഡിവിഷനല്‍-സോണല്‍ തലങ്ങളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ വിഭാഗത്തിലുമുള്ള ടിക്കറ്റുകള്‍ നല്‍കുന്നത് ഒറ്റ കൗണ്ടറില്‍ക്കൂടിയാണ്. ഇതും യാത്രക്കാര്‍ തമ്മിലെ സംഘര്‍ഷത്തിലേക്ക് നയിക്കുന്നുണ്ട്. 2013 ല്‍ കേന്ദ്രസര്‍ക്കാര്‍ ശാസ്താംകോട്ടയെ ആദര്‍ശ് സ്റ്റേഷനായി ഉയര്‍ത്തിയിരുന്നു. ഏറെ പ്രതീക്ഷയോടെ ഇതിനെ കണ്ടെങ്കിലും വികസനകാര്യങ്ങളില്‍ കാര്യമായ പ്രതിഫലനം ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.