അഷ്ടമുടിക്കായല്‍ മാലിന്യക്കൂമ്പാരം

കൊല്ലം: നഗര തലവന്മാര്‍ ഇതു കാണാതെ പോകരുത്, നഗര ഹൃദയത്തോട്ചേര്‍ന്ന് കിടക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ജലമേളയുടെ പവിലിയന് മുന്നിലെ കാഴ്ചകള്‍. നിറയെ മാലിന്യം, തെരുവുനായ്ക്കളുടേതടക്കമുള്ളവ ദിവസങ്ങളായി കായലില്‍ അഴുകി കിടക്കുന്നു. കായലിലേക്ക് മാംസാവശിഷ്ടങ്ങളും സെപ്റ്റിക് മാലിന്യവും തുറന്നുവിടുന്നു. അഷ്ടമുടിക്കായലിന്‍െറ ഭംഗി നുകരാനത്തെുന്ന സ്വദേശികളെയും വിദേശികളെയും ഒരുപോലേ വെറുപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപം കായലിനടുത്ത് കൂടി മൂക്കുപൊത്താതെ സഞ്ചരിക്കാനാകില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും എത്തിയാല്‍ മാത്രം കായല്‍ വൃത്തിയാക്കാന്‍ തിടുക്കം കൂട്ടുന്ന നഗരസഭ പല പദ്ധതികളും നടപ്പാക്കുമ്പോള്‍ അഷ്ടമുടിക്കായലിനെ അവഗണിക്കുകയാന്ന് പതിവ്. പ്ളാസ്റ്റിക് മാലിന്യവും കായല്‍നിറഞ്ഞുകിടക്കുകയാണ്. രാത്രികളിലും പുലര്‍ച്ചെയും വാഹനങ്ങളില്‍ കൊണ്ടുവന്നാണ് മാലിന്യം തള്ളലെന്ന് പ്രദേശവാസികള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.