അമ്പനാട് എസ്റ്റേറ്റ് സമരം: ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച

പുനലൂര്‍: ആര്യങ്കാവ് അമ്പനാട് ടി.ആര്‍.ആന്‍ഡ് ടി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ തുടങ്ങിയ സമരം ഏഴാം ദിവസത്തിലേക്ക്. ഒത്തുതീര്‍പ്പിനായി ചൊവ്വാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. മാനേജ്മെന്‍റിനും യൂനിയനുകളുടെ നേതാക്കള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴില്‍ വകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കി. അതേസമയം, മാനേജ്മെന്‍റ് പ്രതിനിധികള്‍ വിട്ടുനിന്നാല്‍ ചര്‍ച്ച പരാജയപ്പെടും. അത്തരം സാഹചര്യമുണ്ടായാല്‍ സമരത്തിന്‍െറ രീതി മാറുമെന്നാണ് യൂനിയന്‍ നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ച റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷണര്‍ കൂടിയായ ചീഫ് പ്ളാന്‍േറഷന്‍ ഇന്‍സ്പെക്ടര്‍ പുനലൂരില്‍ ബന്ധപ്പെട്ടവരുടെ ചര്‍ച്ച വിളിച്ചിരുന്നു. എന്നാല്‍, മാനേജ്മെന്‍റ് പ്രതിനിധികള്‍ പങ്കെടുക്കാതെ ജീവനക്കാരന്‍െറ കൈവശം കത്ത് കൊടുത്തയക്കുകയായിരുന്നു. മുന്നറിയിപ്പില്ലാതെ സമരം പിന്‍വലിക്കാതെ ചര്‍ച്ചകളില്‍ പങ്കെടുക്കില്ളെന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നു. 20 ശതമാനം ബോണസ്, ദിവസക്കൂലി 500 രൂപയാക്കുക, ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 16ന് വൈകീട്ടാണ് ജീവനക്കാരെ ഓഫിസില്‍ തടഞ്ഞുവെച്ച് സമരം തുടങ്ങിയത്. എ.ഐ.ടി.യു.സി, സി.ഐ.ടി.യു സംയുക്തമായും ഐ.എന്‍.ടി.യു.സി തനിച്ചുമാണ് സമരത്തിലുള്ളത്. പ്രത്യേക സാഹചര്യത്തില്‍ സമരത്തിന് പിന്തുണയുമായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും രംഗത്തുണ്ട്. അതേസമയം, സമരംകാരണം ദിവസവും പതിനായിരങ്ങളുടെ നഷ്ടം മാനേജ്മെന്‍റിന് ഉണ്ടാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.