‘ഈ പാന്‍റ് വേണ്ട്റ, ഈ പോക്ക് വേണ്ട്റ...’

കൊല്ലം: ‘ഈ പാന്‍റ് വേണ്ട്റ, ഇത്തരം വേഷം വെണ്ട്റ, വേഷംകെട്ടുമായി ഇവിടെ വന്നാല്‍ അകത്താകുമെടാ...’യുവതലമുറയിലെ സ്റ്റൈലിഷ് ചെറുപ്പക്കാര്‍ക്ക് വഴികാട്ടിയായി ഇത്തരം പാരഡി പാട്ടുമായി പൊലീസ് പിന്നാലെയുണ്ട്. ഊരിപ്പോകുന്ന വിധം പാന്‍റ്സ് ധരിക്കുന്നവരെയും അടിവസ്ത്രം പുറത്തുകാണത്തക്ക വിധത്തില്‍ നടക്കുന്ന യുവാക്കള്‍ക്കെതിരെയും പൊലീസ് നടപടി തുടങ്ങി. ഇത്തരക്കാരെ പിടികൂടി താക്കീത് ചെയ്ത് വിടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ‘യോയോ’ സ്റ്റൈലിന്‍ ചത്തെ് ബൈക്കുകളില്‍ ചീറിപ്പായുന്ന ‘ഫ്രീക്കന്‍’ പിള്ളേരും ഇനി പൊലീസിനെ കണ്ടാല്‍ പേടിക്കണം. ബൈക്ക് നിര്‍ത്താതെ പോയാല്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് പൊലീസ് അവിടെയത്തെും. യുവതലമുറയുടെ അതിരുവിട്ട വസ്ത്രധാരണത്തെയും ചീറിപ്പായലിനെക്കുറിച്ചും നിരന്തര പരാതി ഉയര്‍ന്നതോടെയാണ് ഈസ്റ്റ് പൊലീസിന്‍െറ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. പരിശോധനക്കിറങ്ങിയ ആദ്യദിനംതന്നെ നിരവധി സ്റ്റൈലുകാരാണ് വലയിലായത്. കോളജ്് ജങ്ഷന്‍, ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് നിരീക്ഷണം. നേരെ ചൊവ്വെ വസ്ത്രം ധരിച്ച് നടക്കണമെന്ന് ഉപദേശിച്ച് പിടിയിലാവരെ വിട്ടയച്ചു. അതേസമയം, ആരുടെയും സ്വാതന്ത്യം ഹനിക്കുന്ന വിധത്തില്‍ നടപടിയുണ്ടാവില്ളെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ പരാതി പരിഗണിച്ചാണ് മാന്യമല്ലാത്ത വസ്ത്രധാരികളെ താക്കീത് ചെയ്യാന്‍ സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് ഈസ്റ്റ് പൊലീസിന് നിര്‍ദേശം കൊടുത്തത്. എ.സി.പി എം.എസ്. സന്തോഷ്, സി.ഐ എസ്. ഷെരീഫ്, എസ്.ഐ യു.പി വിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫ്രീക്കന്‍മാര്‍ക്കെതിരെ നടപടി. വിവിധ സ്ഥലങ്ങളില്‍ ഇതിനായി ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഋഷിരാജ് സിങ് കമീഷണറായിരുന്നപ്പോള്‍ റേസിങ് ബൈക്കുകളില്‍ ഉള്‍പ്പെടെ ചീറിപ്പായുന്നവരെ മോട്ടോര്‍വാഹനവകുപ്പ് പിടികൂടിയിരുന്നു. സൈഡ് ഗ്ളാസ് അഴിച്ചുമാറ്റി ബൈക്കോടിക്കുന്നവരില്‍നിന്ന് പിഴയും ഈടാക്കി. സ്പോര്‍ട്സ് മോഡല്‍ ബൈക്കുകള്‍ കര്‍ശന പരിശോധനക്കും വിധേയമാക്കിയിരുന്നു. എന്നാല്‍, തുടക്കത്തില്‍ ശക്തമായി തുടങ്ങിയ പരിശോധന പതുക്കെ തണുത്തു. ലൈസന്‍സില്ലാതെ അമിതവേഗ ബൈക്കുകളില്‍ ചീറിപ്പായുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതായി പൊലീസും സമ്മതിക്കുന്നു. മൂന്നു പേരെ ഇരുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ക്കൂടി പായുന്നവരുടെ എണ്ണവും കുറവല്ല. അപകടസാധ്യത കണക്കിലെടുത്ത് പിന്തുടര്‍ന്നുള്ള പരിശോധനക്ക് പൊലീസില്‍ തയാറല്ല. പകരം ബൈക്കുകളുടെ രജിസ്ട്രേഷന്‍ നമ്പര്‍ കുറിച്ചെടുത്ത് നടപടിയെടുക്കാനാണ് ഒരുങ്ങുന്നത്. ഇത്തരം സംഭവങ്ങളില്‍ ബോധവത്കരണം നടത്താനും പദ്ധതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.