കുന്നിക്കോട്: സര്‍ക്കാര്‍ പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ മലയോരമേഖലയിലെ കര്‍ഷകര്‍ ദുരിതത്തില്‍. ലക്ഷക്കണക്കിന് രൂപയുടെ മരച്ചീനി നശിക്കുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്‍പാദിപ്പിക്കുന്നത് പത്തനാപുരം മേഖലയിലാണ്. തലവൂര്‍, വിളക്കുടി, പട്ടാഴി, മേലില, വെട്ടിക്കവല പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മരച്ചീനിയാണ് പ്രധാന കൃഷി. രണ്ട് വര്‍ഷം മുമ്പുവരെ തമിഴ്നാട്ടിലേക്ക് മരച്ചീനി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍, 2012ല്‍ മരച്ചീനിയുടെ വില രണ്ട് രൂപയായി കുറഞ്ഞപ്പോള്‍ ഹോര്‍ട്ടികോര്‍പ് വഴി സര്‍ക്കാര്‍ സംഭരണം ആരംഭിച്ചു. എന്നാല്‍, അതിന് വലിയ ആയുസ്സ് ഉണ്ടായില്ല. ഒരു തവണ മാത്രം സംഭരണം നടന്നെങ്കിലും പിന്നീട് ഹോര്‍ട്ടികോര്‍പ്പും കര്‍ഷകരെ കൈയൊഴിഞ്ഞു. തുടര്‍ന്ന് പത്തനാപുരം മണ്ഡലത്തിലെ ചെങ്ങമനാട് കേന്ദ്രമാക്കി മരച്ചീനി സംസ്ക്കരണഫാക്ടറി സ്ഥാപിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ഷകരില്‍നിന്ന് നേരിട്ട് മരച്ചീനി ശേഖരിച്ച് സംസ്കരിച്ച് വിവിധ ഉല്‍പന്നങ്ങളാക്കി വിപണിയിലത്തെിക്കുന്ന സംവിധാനമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഇതിനിടെ മരച്ചീനി വില 25 പിന്നിട്ടെങ്കിലും കര്‍ഷകര്‍ക്ക് അതും അശ്വാസത്തിന് വക നല്‍കിയില്ല. മൊത്തത്തില്‍ ചീനി എടുക്കാന്‍ ആളില്ലാത്തതുതന്നെയായിരുന്നു പ്രധാനകാരണം. ഇതിനാല്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിക്കുകയാണ്. മഴ ശക്തമായതോടെ മിക്ക സ്ഥലങ്ങളിലും ഇത് വെള്ളത്തിനടിയിലുമായി. വായ്പയെടുത്ത് കൃഷി ചെയ്തവരാണ് ദുരിതത്തിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.