അഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ അഞ്ചംഗസംഘം കൊട്ടാരക്കര പൊലീസിന്‍െറ പിടിയിലായി. തൃക്കടവൂര്‍ കുരീപ്പുഴ ചിറക്കരോട്ട് വീട്ടില്‍ അന്‍സി (29), കണ്ണക്കാട്ട് കോളനിയില്‍ ജോമോന്‍ (20), മുരളി ഭവനില്‍ ജിനേഷ് (24), നിലവീട്ടില്‍ കായല്‍വാരത്ത് ദേവി നിവാസില്‍ സനീഷ് (24), തെക്കേക്കര ഷൈന്‍ ഭവനില്‍ ഷൈന്‍ (29) എന്നിവരാണ് പിടിയിലായത്. കുരീപ്പുഴ സ്വദേശിനിയായ പ്ളസ് ടു വിദ്യാര്‍ഥിനിയെയാണ് തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടിയെ ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെ കൊട്ടാരക്കരയിലത്തെിയപ്പോള്‍ ടയര്‍ പഞ്ചറായി. സംശയകരമായ സാഹചര്യത്തില്‍നിന്ന ഇവരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കുരീപ്പുഴ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അന്‍സി ജാമ്യത്തില്‍ കഴിയുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.