നീര ചെത്തില്‍ അസംകാരന്‍ ഒന്നാമന്‍

കൊല്ലം: നീര ചത്തെില്‍ സ്വദേശിയെ പിന്നിലാക്കി അസം സ്വദേശി റെക്കോഡ് വരുമാനം നേടി. അസം നാഗ ജില്ലക്കാരനായ അനരോള്‍ അബ്ദുള്‍ റസാക്ക് (21) നീര ചത്തെിലൂടെ ഒരു മാസം നേടിയത് 44,000 രൂപയാണ്. നാളികേര വികസന ബോര്‍ഡിന്‍െറ കരുനാഗപ്പള്ളി കൈപ്പുഴ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിക്കുവേണ്ടിയാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. ജോലി തേടി നാല് വര്‍ഷം മുമ്പാണ് ഇയാള്‍ കൊല്ലത്ത് എത്തിയത്. തെങ്ങുകയറ്റത്തിലും ചത്തെിലും അനരോള്‍ പരിശീലനം നേടി. വരുമാനനേട്ടം ദേശീയ റെക്കോഡാണെന്ന് കൈപ്പുഴ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ഷാജഹാന്‍ കാഞ്ഞിരവിളയില്‍ പറഞ്ഞു. കൈപ്പുഴ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ലിറ്ററിന് 30 രൂപ ക്രമത്തില്‍ മാസം 450 ലിറ്റര്‍ വരെയാണ് നീര ശേഖരിക്കുന്നത്. അധികം നീരക്ക് ലിറ്ററിന് 42 രൂപ ക്രമത്തില്‍ നല്‍കും. രണ്ടുവര്‍ഷം മുമ്പ് അനരോള്‍ കൊല്ലം ലാറ്റിന്‍ കാത്തലിക് ഡയസീസിന്‍െറ ശ്രേയസ് കൃഷി ഫാമില്‍ ജോലിക്ക് കയറി. നാളികേര വികസന ബോര്‍ഡ് നീര ഉല്‍പാദനം തുടങ്ങിയതോടെ കൊല്ലം ബിഷപ് സ്റ്റാന്‍ലി റോമന്‍െറ നിര്‍ദേശപ്രകാരം ഫാമിലെ 60 തെങ്ങ് ചത്തെിന് നല്‍കി. ശ്രേയസ് ഫാം ഡയറക്ടര്‍ ഫാ. ജോര്‍ജ് റിബെയ്റോയുടെ നിര്‍ദേശപ്രകാരം തെങ്ങുകയറ്റത്തില്‍ പരിശീലനം നേടിയ അനരോളിനായിരുന്നു ചത്തെിനുള്ള ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.