കിടത്തിച്ചികിത്സയില്ല; രോഗികള്‍ വലയുന്നു

ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് വൈമുഖ്യം. നിരവധി രോഗികളാണ് ഇതിനാല്‍ വലയുന്നത്. കുന്നത്തൂരിലെ നിര്‍ധനരായ രോഗികള്‍ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കി ചികിത്സ തേടേണ്ട അവസ്ഥയാണ്. ഇവിടത്തെ സര്‍ജന്‍ പ്രസവാവധിയില്‍ പോയതിന് പകരക്കാരെ ഇതുവരെയും നിയമിച്ചിട്ടില്ല. രണ്ടില്‍ ഒരു ഗൈനക്കോളജിസ്റ്റ് ഒ.പിയില്‍ മാത്രം രോഗികളെ നോക്കി മടങ്ങുകയാണത്രെ. ഇവര്‍ ഒരു രോഗിയെപ്പോലും അഡ്മിറ്റ് ചെയ്യാത്തത് സ്ഥലംമാറ്റം ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് രോഗികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കൊട്ടിഘോഷിച്ച് ആരംഭിച്ച 24 മണിക്കൂര്‍ ക്ളിനിക്കല്‍ ലാബ് സംവിധാനം 12 മണിക്കൂറായി ചുരുക്കി. വൈകീട്ട് മൂന്ന് കഴിഞ്ഞാല്‍ എക്സ്റേ എടുക്കില്ല. ഇ.സി.ജി സംവിധാനം പകല്‍ മാത്രമാക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയുടെ ഭരണചുമലതയുള്ള ശാസ്താംകോട്ട ബ്ളോക് പഞ്ചായത്തിന്‍െറ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.