കാട്ടാനക്കൂട്ടം സ്കൂള്‍ വളപ്പിലെ മരങ്ങള്‍ നശിപ്പിച്ചു

കുളത്തൂപ്പുഴ: പതിനാറേക്കര്‍ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വളപ്പിലെ മരങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ ചര്‍ച്ചിന്‍െറ കുരിശടിയും നെയ്തു ശാലയുടെ മതിലും തകര്‍ത്ത കാട്ടാനക്കൂട്ടം പുഴയോരത്തെ കുട്ടിവനത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കുറെ ദിവസങ്ങളായി പതിനാറേക്കറില്‍ പലയിടത്തും രാത്രിയില്‍ തെങ്ങുകളും മറ്റും മറിച്ചിടുകയാണ്. തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് ആനകള്‍ സ്കൂള്‍ വളപ്പിലത്തെിയത്. സ്കൂളിലെ കളിക്കളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പള്ളിയുടെ പിന്നില്‍ കൂടി പ്രവേശിച്ച കാട്ടാനകള്‍ നാല് തെങ്ങുകളും തേക്കുമരവും മറിച്ചിട്ടു. ഇവയിലൊന്ന് മുകളിലൂടെ പതിച്ച് വൈദ്യുതി തൂണ്‍ കടപുഴകി. സമീപത്തെ കുരിശടിയും തകര്‍ന്നു. വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരത്തെി കടപുഴകിയ തൂണിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. നേരം പുലരുന്നതുവരെ പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകള്‍ സമീപവാസിയുടെ വീടിനു പിറകിലത്തെി വാഴകള്‍ ഭക്ഷണമാക്കി. തുടര്‍ന്ന് വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെ തൊട്ടടുത്തെ നെയ്ത്തുശാലയുടെ മതിലും തകര്‍ത്താണ് പുഴക്കരയിലേക്ക് മടങ്ങിയത്. പുഴക്കരയില്‍ ഈറ്റപ്പടര്‍പ്പിനുള്ളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ഇരുട്ടുപരക്കുമ്പോള്‍ വീണ്ടും എത്തുമോയെന്ന ഭീതിയില്‍ ഉറക്കമിളച്ച് കഴിയുകയാണ് പ്രദേശവാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.