കരുനാഗപ്പള്ളി: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപം ഓടയുടെ സ്ളാബുകള്‍ ഇളകിക്കിടക്കുന്നത് അപകടഭീഷണിയാകുന്നു. ആഴ്ചകള്‍ക്കുമുമ്പ് കെ.എസ്.ആര്‍.ടി.സി ബസ് കയറിയാണ് സ്ളാബ് തകര്‍ന്നത്. തൊട്ടടുത്തുള്ള സ്ളാബുകള്‍ കൂടി ഇളകിയതോടെ പലതും ഓടക്കുള്ളിലേക്ക് ഇറങ്ങി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസിറങ്ങുന്നവര്‍ സമീപത്തെ സ്വകാര്യ ബസ്സ്റ്റാന്‍ഡിലേക്ക് വരുമ്പോള്‍ ഇതില്‍ തട്ടിവീഴുന്നത് പതിവാണ്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനയാത്രികരും നിരവധി തവണയാണ് ഇവിടെ അപകടത്തില്‍പെട്ടിട്ടുള്ളത്. കാല്‍നടയാത്രക്കാര്‍ നടന്നുവരുംവഴി കുഴി കാണാതെ ഇതില്‍പെടാറുമുണ്ട്. നിരവധി തവണ അധികൃതരെ വിവരമറിയിച്ചിട്ടും പരിഹാരമില്ളെന്നും വ്യാപാരികള്‍ പറയുന്നു. നഗരസഭയാകട്ടെ പൊതുമരാമത്തിനാണ് ചുമതല എന്നുപറഞ്ഞ് കൈയൊഴിയുകയാണ്. ഏറെ തിരക്കുള്ള നഗരത്തിന്‍െറ പ്രധാന ഭാഗമായ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനുസമീപത്തെ അപകടക്കുഴിയില്‍ സമീപത്തെ കച്ചവടക്കാര്‍ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ചെടികള്‍ വെച്ച് മുന്നറിയിപ്പൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.