അപകടം പതിയിരിക്കുന്ന കൊല്ലം ബീച്ച്

കൊല്ലം: തീരത്തിന് 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ കടല്‍ഭാഗത്തെ താഴ്ച നാല് ആള്‍പൊക്കം. 100 അടി താഴ്ചയുള്ള കപ്പല്‍ചാല്‍ കടന്നുപോകുന്നത് തീരത്തോട് ചേര്‍ന്ന്..ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍... അവധിദിനങ്ങളിലും ഒഴിവുവേളകളിലും ആയിരങ്ങളത്തെുന്ന കൊല്ലം ബീച്ചില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഇനിയും ഏറെ....മനോഹരമാണ് കാഴ്ചകളെങ്കിലും അകക്കാഴ്ചയില്‍ നിറയുന്നത് ഭീതി മാത്രവും. കൊല്ലം ബീച്ചില്‍ കടലെടുത്ത ജീവിതങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളാണ് ഈ ആശങ്കയിലേക്ക് ഏവരെയും കൊണ്ടത്തെിക്കുന്നത്. 1961 ജനുവരി ഒന്നിന് അന്നത്തെ ഉപരാഷ്ട്രപതി സക്കീര്‍ ഹുസൈനാണ് കൊല്ലം ബീച്ച് നാടിന് സമര്‍പ്പിച്ചത്. മഹാത്മാഗാന്ധി കടല്‍പ്പുറം എന്നറിയപ്പെടുന്ന ബീച്ച് ഇന്നാകെ മാറി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കടല്‍പ്പുറം സംസ്ഥാനത്തിനാകെ മാതൃകയായിരുന്നു. ഉദ്യാനവും മത്സ്യകന്യകയുടെ പ്രതിമയുമെല്ലാം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കി മാറ്റി. എന്നാല്‍, അപകടസാധ്യത ഏറെയുള്ളതും ഇവിടെയാണെന്ന് നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും പറയുന്നു. കൂടാതെ മദ്യപ-മയക്കുമരുന്നു സംഘങ്ങളുടെ താവളം കൂടിയാണ് ഇന്ന് ഈ കടല്‍ക്കര. പൊലീസിന്‍െറ ഇടപെടല്‍ ഇല്ലാത്തത് ഇത്തരം സംഘങ്ങള്‍ക്ക് തുണയാകുന്നതായും ആരോപണമുണ്ട്. തടയാന്‍ ശ്രമിച്ച ലൈഫ് ഗാര്‍ഡുകള്‍ക്ക് നേരെ കൈയേറ്റമുണ്ടായ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.