ധനുഷ്കൃഷ്ണന്‍െറ വീട് പിണറായി വിജയന്‍ സന്ദര്‍ശിച്ചു

പത്തനാപുരം: വെടിയേറ്റ് മരിച്ച എന്‍.സി.സി കാഡറ്റ് ധനുഷ്കൃഷ്ണന്‍െറ വീട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വൈകീട്ട് പട്ടാഴി വടക്കേക്കര മണയറയിലെ വീട്ടിലത്തെിയ അദ്ദേഹം അരമണിക്കൂറോളം കുടുംബാംഗങ്ങളുമായി സംസാരിച്ചു. ജീവന്‍ ഇല്ലാതായപ്പോള്‍ മുതല്‍ തന്‍െറ മകന്‍ എന്‍.സി.സിയില്‍നിന്ന് പുറത്തായി എന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും എന്‍.സി.സിയില്‍ വിശ്വാസമുണ്ടായിരുന്നതായും മാതാവ് രമാദേവി പറഞ്ഞു. സ്വരക്ഷക്കുവേണ്ടിയാണ് ധനുഷ് ആത്മഹത്യ ചെയ്തതെന്നാണ് എന്‍.സി.സി പറഞ്ഞതെന്നും കാഡറ്റ് ഒരിക്കലും ആത്മഹത്യ ചെയ്യില്ളെന്ന് അറിയാമെന്നും പിണറായി പറഞ്ഞു. അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു. കെ.എന്‍. ബാലഗോപാല്‍ എം.പി, ബി. രാഘവന്‍, എന്‍. ജഗദീശന്‍, ബി. അജയകുമാര്‍, എന്‍. സുധാകരന്‍, എം. മീരാപിള്ള, എ.ബി. അന്‍സാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.