അറബിക് സര്‍വകലാശാല: ജമാഅത്ത് ഫെഡറേഷന്‍ സമരത്തിന്

തിരുവനന്തപുരം: അറബിക് സര്‍വകലാശാല അട്ടിമറിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സമരത്തിനൊരുങ്ങുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് വിവിധ സംഘടനാപ്രതിനിധികളുടെ യോഗം ചേരുമെന്ന് സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 70,000 കോടിയോളം രൂപ പ്രതിവര്‍ഷം നേടിത്തരുന്ന ഗള്‍ഫ് നാടുകളിലെ ഭാഷ പഠിക്കുന്നത് മതേതര ആവശ്യമാണ്. ജനങ്ങള്‍ക്ക് അതില്‍ എതിര്‍പ്പില്ല. ചില ഉദ്യോഗസ്ഥരാണ് ഇതിനെ എതിര്‍ക്കുന്നത്. ഇതിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ളബില്‍ ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ സമരപരിപാടികള്‍ നിശ്ചയിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ ഭാരവാഹികളായ അഡ്വ. കെ.പി. മുഹമ്മദ്, അല്‍ഫ അബ്ദുല്‍ഖാദര്‍, എം.എ. സമദ്, കരമന മാഹീന്‍, മുണ്ടക്കയം ഹുസൈന്‍ മൗലവി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.