കൊല്ലം: അയ്യങ്കാളി ട്രോഫി വള്ളംകളി 20ന് ഉച്ചക്ക് രണ്ടിന് കന്നേറ്റി കായലില്‍ നടക്കും. തെക്കനോട്, വെപ്പ്, നാട്ടുവള്ളങ്ങള്‍ തുടങ്ങി 40ല്‍പരം വള്ളങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമൂഹിക വിപ്ളവകാരിയും നവോത്ഥാന നായകനുമായ അയ്യങ്കാളിയുടെ 1928ലെ വടക്കുംതല സന്ദര്‍ശനത്തില്‍ ആവേശഭരിതരായ ദലിത് മത്സ്യത്തൊഴിലാളികള്‍ നാട്ടുവള്ളങ്ങള്‍ അണിനിരത്തി വടക്കുംതല വട്ടക്കായലില്‍ നടത്തിയ വള്ളംകളിയുടെ സ്മരണ പുതുക്കാനാണ് മഹാത്മ അയ്യങ്കാളി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മത്സരം നടത്തുന്നത്. സമകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള നിശ്ചലദൃശ്യങ്ങളും നാടന്‍പാട്ടുകളും സാംസ്കാരിക പരിപാടികളും വഞ്ചിപ്പാട്ട് മത്സരവും നടക്കും. തെക്കനോടി വള്ളങ്ങള്‍ക്കും വെപ്പ് ബി ഗ്രേഡ് വള്ളങ്ങള്‍ക്കും 30,000 രൂപ വീതവും എ ഗ്രേഡ് നാട്ടുവള്ളങ്ങള്‍ക്ക് 5000 രൂപയും ബി ഗ്രേഡ് വള്ളങ്ങള്‍ക്ക് 4000 രൂപയും സി ഗ്രേഡ് കട്ടമരങ്ങള്‍ക്ക് 3000 രൂപയും ബോണസ് നല്‍കും. ഒന്നാം സ്ഥാനത്തത്തെുന്ന തെക്കനോടി വള്ളങ്ങള്‍ക്കും വെപ്പ് ബി ഗ്രേഡ് വള്ളങ്ങള്‍ക്കും 10,000 രൂപ വീതവും രണ്ടാം സ്ഥാനത്തിന് 7,500 രൂപ വീതവും നല്‍കും. വൈകീട്ട് നാലിന് ജലരക്ഷാ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ കായല്‍വിളക്ക് തെളിക്കും. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സിദ്ദീഖ് അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ആക്ടിങ് ചെയര്‍മാന്‍ ചവറ രമേശന്‍, ജനറല്‍ കണ്‍വീനര്‍ ബോബന്‍ ജി. നാഥ്, കോഓഡിനേറ്റര്‍ കൊണ്ടോടിയില്‍ മണികണ്ഠന്‍, ട്രഷറര്‍ രാജു പെരുങ്ങാല, കെ. കിഷോര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.