കൊട്ടിയം: ദേശീയ ജലപാതക്കായി കൊല്ലം തോട്ടില്‍ നടക്കുന്ന ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോടിന്‍െറ ഇരുവശങ്ങളിലുമായി നിര്‍മിക്കുന്ന സംരക്ഷണഭിത്തിയുടെ ഉയരം കൂട്ടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അടുത്ത മഴക്കാലത്തിനുമുമ്പ് ഡ്രഡ്ജിങ് ജോലികള്‍ പൂര്‍ത്തിയാക്കിയില്ളെങ്കില്‍ സൂനാമി ഫ്ളാറ്റുകളില്‍ വെള്ളം കയറാന്‍ ഇടയാകുമെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. കൊല്ലം തോടിന്‍െറ ഇരവിപുരം മുതല്‍ താന്നിവരെയുള്ള പ്രദേശത്താണ് ഇപ്പോള്‍ ഡ്രഡ്ജിങ് ജോലികള്‍ നടക്കുന്നത്. ഡ്രഡ്ജിങ്ങിന് തോടിന്‍െറ പലഭാഗങ്ങളും അടച്ചിരിക്കുന്നതിനാല്‍ തോട്ടില്‍നിന്ന് ദുര്‍ഗന്ധവും ഉയരുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസംമുമ്പ് പ്രദേശവാസികളുടെ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രഡ്ജിങ് പുനരാരംഭിച്ചെങ്കിലും മണല്‍കടത്ത് നടക്കുന്നതല്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ളെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തോടിന്‍െറ വശങ്ങളില്‍ നിര്‍മിക്കുന്ന സംരക്ഷണഭിത്തിയുടെ ഉയരം കൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.