തോട്ടണ്ടി ഇറക്കുന്നത് തുടരുന്നു

കൊല്ലം: ആഫ്രിക്കയിലെ ഗിനിബസാവോയില്‍നിന്ന് കൊല്ലം തുറമുഖത്ത് എത്തിയ കപ്പലില്‍നിന്ന് ഇതുവരെ 1500 ടണ്‍ തോട്ടണ്ടി ഇറക്കി. മൂന്ന് ഷിഫ്റ്റിലായി 66 തൊഴിലാളികളാണ് തോട്ടണ്ടി ഇറക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതല്‍ 24 മണിക്കൂറും ജോലി തുടരുകയാണ്. ദിവസം 1500 ടണ്‍ തോട്ടണ്ടി ഇറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും തൊഴിലാളികളുടെ പരിചയക്കുറവില്‍ തിങ്കളാഴ്ച വൈകീട്ടുവരെ 504 ടണ്‍ മാത്രമാണ് ഇറക്കിയത്. വരും ദിവസങ്ങളില്‍ ലക്ഷ്യത്തിലത്തൊനാകുമെന്നാണ് തുറമുഖ അധികൃതരുടെ പ്രതീക്ഷ. അഞ്ചുദിവസംകൊണ്ട് തോട്ടണ്ടി പൂര്‍ണമായി ഇറക്കാനായില്ളെങ്കില്‍ അധികമുള്ള ഓരോ ദിവസവും ആറു ലക്ഷം വീതം പിഴയായി തുറമുഖത്തിന് നല്‍കേണ്ടിവരും. ഇലക്ട്രോണിക് സംവിധാനമില്ലാത്തതിനാല്‍ കസ്റ്റംസ് ക്ളിയറന്‍സ് പൂര്‍ത്തിയാക്കാനുള്ള കാലതാമസവും ചരക്കുനീക്കം വൈകാന്‍ കാരണമാകുന്നു. ജില്ലയിലെ 15 വ്യവസായികള്‍ക്കുള്ള തോട്ടണ്ടിയാണ് എത്തിച്ചത്. ‘ഇന്‍ഡസ്ട്രയില്‍ സെഞ്ച്വറി’ എന്ന കണ്ടെയ്നര്‍ കപ്പലില്‍ 64000 ചാക്കുകളിലായി 5400 ടണ്‍ തോട്ടണ്ടിയാണ് കൊണ്ടുവന്നത്. ഒരു ചാക്ക് തോട്ടണ്ടി ഇറക്കാന്‍ തൊഴിലാളിക്ക് 36 രൂപ ലഭിക്കും. അര നൂറ്റാണ്ടിനുശേഷമാണ് കൊല്ലം തുറമുഖത്ത് തോട്ടണ്ടിയുമായി കപ്പല്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.