കൊല്ലം: കൊല്ലം സര്‍ക്കസുകാരുടെ ഇഷ്ടനഗരമായി മാറുന്നു. ഒരേസമയം രണ്ടു സര്‍ക്കസുകളാണ് നഗരത്തില്‍ തമ്പടിക്കുന്നത്. ജംബോ സര്‍ക്കസിന്‍െറ രണ്ടാമത് യൂനിറ്റ് 2010ല്‍ ഉദ്ഘാടനം ചെയ്തതും കൊല്ലത്തായിരുന്നു. ഗ്രാന്‍ഡ് സര്‍ക്കസിന്‍െറ പ്രദര്‍ശനമാണ് ഇക്കുറി ആദ്യം ആരംഭിച്ചത്. പിന്നാലെ ജംബോ സര്‍ക്കസും എത്തി. പീരങ്കി മൈതാനിയിലെ ഗ്രാന്‍ഡ് സര്‍ക്കസിന്‍െറ പ്രദര്‍ശനം ഈ മാസം ഏഴിന് അവസാനിക്കും. അതേസമയം, ജംബോ സര്‍ക്കസ് ഒരു മാസം കൂടി നഗരത്തില്‍ തുടരും. സര്‍ക്കസ് പ്രതിസന്ധിയിലാണെങ്കിലും കൊല്ലത്ത് പ്രേക്ഷകരുണ്ടെന്ന് ഗ്രാന്‍ഡ് സര്‍ക്കസ് ഉടമ കോടിയേരി ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളികള്‍ സര്‍ക്കസില്‍ എത്തുന്നില്ല. എന്നാല്‍, നേപ്പാള്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് പുതുതായി എത്തുന്നുണ്ട്. ബാലാവകാശ നിയമംമൂലം കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയാത്തത് പ്രതിസന്ധിയാണ്. മൃഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് മറ്റൊരു ഭീഷണി. 35 വയസ്സു കഴിഞ്ഞ വനിതകള്‍ക്ക് സര്‍ക്കസില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്തിനാല്‍ അതും പ്രതിസന്ധിയാണ്. കേരളത്തിലെ സര്‍ക്കസിനെ സംഗീത-നാടക അക്കാദമിയുടെ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുതുജീവന്‍ നല്‍കും. ഇതോടെ നാടകങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കസിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പീരങ്കി മൈതാനിയിലെ പ്രദര്‍ശനം ഏഴിന് സമാപിക്കും. റഷ്യന്‍ താരങ്ങളുമായാണ് ജംബോ സര്‍ക്കസ് എത്തിയിട്ടുള്ളത്. എട്ടുപേരാണ് സംഘത്തിലുള്ളതെന്ന് മീഡിയ കോഓഡിനേറ്റര്‍ ശ്രീഹരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആശ്രാമം മൈതാനിയിയാണ് സര്‍ക്കസ് വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.