അഴിമതി ആരോപിച്ച് പ്രതിപക്ഷം; രാഷ്ട്രീയ മുതലെടുപ്പ് നടക്കില്ളെന്ന് മേയര്‍

കൊല്ലം: കോര്‍പറേഷന്‍ കൗണ്‍സിലില്‍ അഴിമതിയാരോപണവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തത്തെി. എന്നാല്‍, രാഷ്ട്രീയ മുതലെടുപ്പ് ഇവിടെ വേവില്ളെന്നും അനാവശ്യ വിവാദങ്ങള്‍ കൗണ്‍സിലിന് യോജിച്ചതല്ളെന്നുമുള്ള മറുപടിയുമായി ഭരണപക്ഷവും പ്രതിരോധമുയര്‍ത്തി. അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുവെന്ന ആരോപണം ആര്‍.എസ്.പി അംഗം എന്‍. നൗഷാദാണ് ഉന്നയിച്ചത്. ഗുരുതര അഴിമതി ഇതിന്‍െറ പിന്നിലുണ്ടെന്നും മേയര്‍ രാജിവെച്ച് പുറത്തുപോകണമെന്നും നൗഷാദ് ആവശ്യപ്പെട്ടു. കോര്‍പറേഷനില്‍ രാജീവ് ആവാസ് യോജന പദ്ധതി നടപ്പായില്ളെന്നും കുടുംബശ്രീയില്‍ അഴിമതി നടക്കുന്നുവെന്നും കോണ്‍ഗ്രസ് അംഗം സി.വി. അനില്‍കുമാറും ആരോപിച്ചു. ഇതോടെ വ്യക്തമായ തെളിവുകളില്ലാതെ വായില്‍ തോന്നിയത് വിളിച്ചുപറയുന്നത് ശരിയല്ളെന്ന് മേയര്‍ പ്രതികരിച്ചു. സംഭവത്തില്‍ വ്യക്തത ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. ജി. സതീഷ്കുമാറും മുരളീ ബാബുവും വാദങ്ങളുമായി രംഗത്തത്തെിയതോടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മേയര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ജോര്‍ജ് ഡി.കാട്ടില്‍ ആവശ്യപ്പെട്ടു. കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്തവരുടെ പേരില്‍ വായ്പയെടുത്ത് നല്‍കിയതില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണെന്നും ശരിയും തെറ്റും കോടതി തീരുമാനിക്കുമെന്നും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഇ. ലീലാമ്മ മറുപടി നല്‍കി. വയോധികര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പ്രകാരം പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ അയച്ച ആയിരത്തോളം പേരുടെ തുക ഹെഡ് പോസ്റ്റോഫിസുകളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ കോര്‍പറേഷന്‍ ഇടപെടണമെന്ന് ഉളിയകോവില്‍ ശശി ആവശ്യപ്പെട്ടു. തെരുവ് വിളക്ക് കത്താത്തതിന്‍െറ കാരണം കൗണ്‍സിലര്‍മാരല്ളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് മുന്‍ ഡെപ്യൂട്ടി മേയര്‍ കെ. ഗോപിനാഥന്‍ പറഞ്ഞു .തെരുവ് വിളക്കിനായി പുതിയ ടെന്‍ഡര്‍ വിളിച്ചെങ്കിലും ഒരാള്‍ മാത്രമാണ് പങ്കെടുത്തതെന്നും 40 വാട്സ് എല്‍.ഇ.ഡി ബള്‍ബ് പരീക്ഷാണാര്‍ഥം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ കര്‍ബല വരെ സ്ഥാപിക്കുമെന്നും പൊതുമരാമത്തുകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. കോട്ടക്കല്‍ കായലിലും അനുബന്ധ തോടിലും മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നുവെന്നും ഇതിനെതിരെ കര്‍ക്കശ നടപടി എടുക്കണമെന്നും കൗണ്‍സിലര്‍ മീനാകുമാരി ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ ദുര്‍ഗന്ധത്താല്‍ ബുദ്ധിമുട്ടുകയാണെന്ന് അവര്‍ പറഞ്ഞു. കോട്ടക്കലിലെ പ്രശ്നം പരിഹരിക്കുമെന്ന് മേയര്‍ മറുപടി നല്‍കി. കൗണ്‍സിലര്‍മാരായ വി. രാജേന്ദ്രബാബു, മാജിതാ വഹാബ്, എസ്. ജയന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.