കൊല്ലം: ഓണം സ്പെഷല്‍ ഡ്രൈവിന്‍െറ ഭാഗമായി കൊല്ലം എക്സൈസ് സര്‍ക്കിളിന് കീഴിലെ കൊല്ലം, കണ്ണനല്ലൂര്‍, കൊട്ടിയം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ പാന്‍മസാല ശേഖരം കണ്ടെടുത്തു. സ്കൂളുകളുടെയും കോളജുകളുടെയും പരിസരത്ത് പുകയില ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ വില്‍ക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനത്തെുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എട്ട് ബിഹാര്‍ സ്വദേശികളടക്കം ഒമ്പതുപേര്‍ക്കെതിരെ കേസെടുത്തു.ബിഹാറില്‍നിന്ന് എത്തിച്ച് വിതരണം ചെയ്യുന്ന അല്ലാവുദ്ദീന്‍ (35) എന്ന ബിഹാര്‍ സ്വദേശിയുടെ പോളയത്തോട് ഏറം നഗറിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടിലെ രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന 40 കിലോ പാന്‍മസാല ശേഖരമാണ് കണ്ടെടുത്തത്. വീടിന്‍െറ ഓടിളക്കിയാണ് പാന്‍മസാല കണ്ടെടുത്തത്. സ്കൂള്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ണനല്ലൂര്‍, കൊട്ടിയം ഭാഗങ്ങളില്‍നിന്ന് 2500 സിഗരറ്റും 400 പാക്കറ്റ് ബീഡിയും കണ്ടെടുത്തു. മഞ്ച് മിഠായി പാക്കറ്റിനുള്ളില്‍ സിഗരറ്റ് ഒളിപ്പിച്ചുവെച്ചിരുന്നാണ് കച്ചവടം ചെയ്യുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികള്‍ അനധികൃത പാന്‍മസാല വില്‍പനയിലൂടെ വന്‍ലാഭം ഉണ്ടാക്കി പള്ളിമുക്ക്, പോളയത്തോട് ഭാഗങ്ങളില്‍ സ്വന്തമായി ഭൂമി വാങ്ങി വീടുവെച്ച് ആഡംബര ജീവിതം നയിച്ചുവരുന്നതായി എക്സൈസ് സംഘം പറഞ്ഞു. റെയ്ഡില്‍ കൊല്ലം എക്സൈസ് സി.ഐ ജെ. താജുദ്ദീന്‍കുട്ടി, എക്സൈസ് ഇന്‍സ്പെക്ടര്‍ എം. ഹാഷിം, പ്രിവന്‍റിവ് ഓഫിസര്‍മാരായ നിബെനാന്‍സന്‍, എ. ഫ്രാന്‍സിസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഡി. ശ്രീജയന്‍, ആര്‍. മനീഷ്യസ്, അനീഷ്കുമാര്‍, സുനില്‍കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.