ഇടത് വലത് മുന്നണികള്‍ മുസ്ലിം താല്‍പര്യം മാത്രം സംരക്ഷിക്കുന്നു –തുഷാര്‍ വെള്ളാപ്പള്ളി

കൊല്ലം: ഇടത്, വലത് മുന്നണികള്‍ അധികാരത്തിലത്തെുമ്പോള്‍ മുസ്ലിം സമുദായത്തെ മാത്രമാണ് സഹായിച്ചിട്ടുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. കൊല്ലം യൂനിയന്‍ പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഈ വിമര്‍ശമുന്നയിച്ചത്. ഇടതുഭരണകാലത്ത് മുസ്ലിംകളുടെ താല്‍പര്യം മാത്രമാണ് സംരക്ഷിച്ചത്. മലബാറില്‍ മുസ്ലിം സമ്മേളനം നടത്തിയശേഷം പിറ്റേന്ന് പറഞ്ഞത് ഗണപതി ഹോമവും ഭഗവതി സേവയും നടത്തരുതെന്നാണ്. ഈഴവരും തിയ്യരും അവര്‍ക്കുവേണ്ടി മരിക്കുന്നവര്‍ മാത്രമാക്കി. 51 ശതമാനം മുസ്ലിം കുട്ടികള്‍ പഠിക്കുന്ന സ്കൂളിനെ മാപ്പിള സ്കൂളാക്കുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. ഭൂരിപക്ഷ സമുദായത്തിന്‍െറ പണം വാങ്ങിയാണ് ഇങ്ങനെ ന്യൂനപക്ഷങ്ങളെ സഹായിക്കുന്നത്. മലപ്പുറം ജില്ലയെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ നോക്കിനില്‍ക്കാനേ കഴിയൂ. ഇതിനെതിരെ സംഘടനകൊണ്ട് സംഘടിച്ച് ശക്തരായി മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം യൂനിയന്‍ പ്രസിഡന്‍റ് മോഹന്‍ ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. രാജേന്ദ്രന്‍, അസി. സെക്രട്ടറി ആനേപ്പില്‍ എ.ഡി. രമേഷ്, അഡ്വ. സന്തോഷ്, എസ്.ആര്‍. അജി,പച്ചയില്‍ സന്ദീപ്, പ്രമോദ് കണ്ണന്‍, അഡ്വ. ധര്‍മരാജന്‍, ഉളിയക്കോവില്‍ ശശി, മഹിമ അശോകന്‍, എസ്. സുവര്‍ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.