കൊല്ലം: നഗരത്തിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയക്കോവില്‍ സാഗരാ നഗര്‍ - 68 എസ്.പി. ഹൗസില്‍ എം. രജ്ഞിത്ത്കുമാര്‍ (27), കിളികൊല്ലൂര്‍ കന്നിമേല്‍ പ്രതീക്ഷാ നഗര്‍- 252 കൊച്ചുകണ്ടോലില്‍ വീട്ടില്‍ എസ്. വിഷ്ണുകുമാര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് വില്‍പനക്ക് കൊണ്ടുവന്ന കഞ്ചാവും പണവും പിടിച്ചെടുത്തു. നഗരത്തിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളാണ് ഇവരുടെ ഉപഭോക്താക്കള്‍. നഗരത്തിലെ മിക്ക കോളജുകളിലേയും വിദ്യാര്‍ഥികളില്‍ കഞ്ചാവിന്‍െറയും ലഹരി വസ്തുക്കളുടെയും ഉപയോഗം വര്‍ധിച്ചുവരുന്നതായി വിവരങ്ങള്‍ ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാത്. പൊലീസിന് സംശയം ഉണ്ടാകാത്ത തരത്തിലാണ് ഇവര്‍ കഞ്ചാവ് വിറ്റിരുന്നത്. മോട്ടോര്‍ സൈക്ക്ള്‍, കാര്‍ തുടങ്ങിയ വാഹനങ്ങളാണ് വില്‍പനക്കായി ഉപയോഗിച്ചിരുന്നത്. ഇടപാടുകാരാണെന്ന് വിശ്വസിപ്പിച്ച് പൊലീസ് നടത്തിയ നീക്കത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. ഇവരുടെ കൈയില്‍നിന്ന് 25 ഓളം കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തു. ഒരു പൊതിക്ക് 200 രൂപ മുതല്‍ മുകളിലോട്ടുള്ള വിലയാണ് ഇവര്‍ ഈടാക്കുന്നത്. ഇവരില്‍നിന്നും കഞ്ചാവ് വില്‍പന സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. കേരള പോലീസിന്‍െറ ‘ലഹരിവിരുദ്ധ കാവലാള്‍ക്കൂട്ടം’ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ കാമ്പയിനുകള്‍ കൂടുതല്‍ കാര്യക്ഷമമായിനടത്തുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എ.സി.പി എം.എസ്. സന്തോഷ് അറിയിച്ചു. ഈസ്റ്റ് സി.ഐ എസ്. ഷെരീഫ്, ഈസ്റ്റ് എസ്.ഐ ആര്‍. രാജേഷ്കുമാര്‍, എ.എസ്.ഐ എന്‍. മോഹനന്‍, സിറ്റി പൊലീസ് ആന്‍ഡി നാര്‍കോട്ടിക് സ്ക്വാഡിലെ അംഗങ്ങളായ ജോസ്പ്രകാശ്, അനന്‍ബാബു, ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.