ഓച്ചിറ: പിഞ്ചുകുഞ്ഞിനെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ഉത്തരേന്ത്യന്‍ ദമ്പതികള്‍ കസ്റ്റഡിയില്‍. വെള്ളിയാഴ്ച അഴീക്കല്‍ പൊഴിമുഖത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിന്‍െറ മൃതദേഹം കണ്ടത്തെിയതിനത്തെുടര്‍ന്നാണ് ഉത്തരേന്ത്യന്‍ സ്വദേശികളായ ദമ്പതികളെ കായംകുളം കൊറ്റംകുളങ്ങരയിലെ താമസസ്ഥലത്തുനിന്ന് കരുനാഗപ്പള്ളി സി.ഐ കെ. വിദ്യാധരന്‍ കസ്റ്റഡിയിലെടുത്തത്. കുഞ്ഞ് ഇവരുടേതാണെന്നും മരണം കൊലപാതകമെന്നും നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പരസ്പര വിരുദ്ധമായാണ് പൊലീസിനോട് മറുപടി പറയുന്നത്. ഇവരുടെ പരിസരത്ത് താമസിക്കുന്ന ഇതരസംസ്ഥാന സ്വദേശികളെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ച പെണ്‍കുഞ്ഞ് ഉത്തരേന്ത്യന്‍ സ്വദേശികളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.