അമ്പനാട് തൊഴില്‍ സമരം ഒത്തുതീര്‍ന്നു

പുനലൂര്‍: ഒരുമാസം പിന്നിട്ട ആര്യങ്കാവ് അമ്പനാട് ട്രാവന്‍കൂര്‍ ടി ആന്‍ഡ് ടി എസ്റ്റേറ്റിലെ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ വ്യാഴം മുതല്‍ ജോലിക്കിറങ്ങുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഡെപ്യൂട്ടി ലേബര്‍ കമീഷനര്‍ മുരളീധരന്‍െറ സാന്നിധ്യത്തില്‍ തോട്ടമുടമയും യൂനിയന്‍ നേതാക്കളും നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. തൊഴിലാളികള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ ഏറക്കുറെ ധാരണയായി തേയില, റബര്‍ തൊഴിലാളികള്‍ക്ക് പ്ളാന്‍േറഷന്‍ ലേബര്‍ കമീഷന്‍ തിരുമാനിച്ച കുറഞ്ഞ ദിവസക്കൂലി അമ്പനാട്ടും നല്‍കും. അലവന്‍സായി ഓരോ തൊഴിലാളിക്കും 1,300 രൂപ അനുവദിക്കും. ആശുപത്രി നവീകരണം ലയങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയും മാനേജ്മെന്‍റ് സമ്മതിച്ചു. തൊഴിലാളികളുടെ കൃത്യമായ കണക്ക് ലേബര്‍ കമീഷണര്‍ പരിശോധിച്ച ശേഷം കൂടുതല്‍ ബോണസ് അനുവദിക്കുന്നത് പരിഗണിക്കും. എസ്റ്റേറ്റ് ഉടമ ശിവരാമകൃഷ്ണശര്‍മയും യൂനിയനുകളെ പ്രതിനിധീകരികരിച്ച് മാമ്പഴത്തറ സലീം, എച്ച്. രാജീവന്‍, കെ.ജി. ജോയി, ടോമിച്ചന്‍ തുടങ്ങിയവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 20 ശതമാനം ബോണസ്, ദിവസക്കൂലി 500 രൂപ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 16ന് വൈകീട്ടാണ് എസ്റ്റേറ്റ് ജിവനക്കാരെ ഓഫിസില്‍ തടഞ്ഞുവെച്ചുകൊണ്ട് എ.ഐ.ടി.യു.സി, സി.ഐ.ടി.യു യൂനിയനുകള്‍ സംയുക്തമായി സമരത്തിന് തുടക്കിമിട്ടത്. പിറ്റേന്ന് മുതല്‍ ഐ.എന്‍.ടി.യു.സിയും രംഗത്തുവരുകയും ജനപ്രതിനിധികളും തൊഴിലാളികളും നിരാഹാരസത്യഗ്രഹവും തുടങ്ങുകയും ചെയ്തു. തേയില, റബര്‍ തോട്ടങ്ങളിലായി 650 തൊഴിലാളികളാണ് സമരം ചെയ്തത്. ഇതിനിടെ പലതവണ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്മെന്‍റിന്‍െറ നിസ്സഹരണംമൂലം വിജയിക്കാതെ പോകുകയായിരുന്നു. സംസ്ഥാനമൊട്ടുക്കുമുള്ള തോട്ടം തൊഴിലാളി സമരം ഒരാഴ്ച മുമ്പ് ഒത്തുതീര്‍ന്നെങ്കിലും അമ്പനാട്ടേത് നീണ്ടുപോകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.