തങ്കശ്ശേരി: മത്സ്യബന്ധനത്തിനുപോയ തടിബോട്ട് വലിയ വള്ളമിടിച്ച് തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.30ന് തങ്കശ്ശേരി ലൈറ്റ് ഹൗസിന് തെക്കു വശത്തായി തങ്കശ്ശേരി സ്വദേശി ബോസ്കോയുടെ ‘പ്രവീണ്‍’ ബോട്ടിലാണ് ‘ദീപാരാധന’ എന്ന വള്ളം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്‍െറ മുന്‍ഭാഗം തകര്‍ന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെയും ബോട്ടുകളിലെയും തൊഴിലാളികളത്തെിയാണ് ബോട്ടിലുണ്ടായിരുന്നവരെ കരക്കത്തെിച്ചത്. അപകടമറിഞ്ഞ് നീണ്ടകര തീരദേശ പൊലീസും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.