കൊല്ലം: ജീവനക്കാരുടെ ഹാജര്‍ പരിശോധിക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ കോടികള്‍ ചെലവാക്കി പഞ്ചിങ് സംവിധാനം നടപ്പാക്കുന്നു. സംസ്ഥാനത്തെ 97 യൂനിറ്റുകളിലായി നാലുകോടി ചെലവിലാണ് കെല്‍ട്രോണ്‍ പഞ്ചിങ് മെഷീനും സെര്‍വറും സ്ഥാപിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ഒരോ യൂനിറ്റിലും ശരാശരി ആറുമുതല്‍ 10വരെ മെഷീന്‍ സ്ഥാപിക്കും. ഒരു മെഷീന് 30,000 രൂപയാണ് വില. യൂനിറ്റുകളില്‍ പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചുതുടങ്ങി. ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ കെ.എസ്.ആര്‍.ടി.സി പ്രതിമാസം 110 കോടി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അധികബാധ്യതയായി പഞ്ചിങ് മെഷീന്‍ സ്ഥാപിക്കുന്നതെന്നും ആക്ഷേപമുണ്ട്. അതേസമയം, ബോഡി നിര്‍മാണത്തിന് പണമില്ലാതെ പുതിയ അറുപതോളം ഷാസികള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ പ്രവര്‍ത്തനരീതിയില്‍ പഞ്ചിങ് പ്രായോഗികമല്ളെന്ന വാദവും ശക്തമാണ്. ഓഫിസ് ജീവനക്കാര്‍ക്കും വര്‍ക്ഷോപ് തൊഴിലാളികള്‍ക്കും മാത്രമാണ് പഞ്ചിങ് സംവിധാനം ഫലപ്രദമായി നടപ്പാക്കാനാവുക. ഓപറേറ്റിങ് ജീവനക്കാര്‍ ദിവസവും ജോലി തുടങ്ങാനും അവസാനിച്ച ശേഷവും അരമണിക്കൂര്‍ കൂടുതലായി സൈന്‍ ഓണ്‍, സൈന്‍ ഓഫ് ഡ്യൂട്ടി ചെയ്യണമെന്നതാണ് നിലവിലെ രീതി. സര്‍വിസ് അവസാനിച്ചതും ഓഫിസില്‍ പണം അടച്ചതും എപ്പോഴാണെന്ന് ചെക് ഷീറ്റില്‍ കണ്ടക്ടര്‍ രേഖപ്പെടുത്തി നല്‍കണം. ഈ സംവിധാനത്തില്‍ ഓപറേറ്റിങ് ജീവനക്കാര്‍ക്ക് ജോലിയില്‍ വൈകി കയറാനോ നേരത്തേ ഇറങ്ങാനോ കഴിയില്ല. സര്‍വിസ് നിശ്ചയിച്ചതിലും താമസിച്ച് തുടങ്ങിയാല്‍ കാരണം പരിശോധിച്ച് നടപടിയെടുക്കാന്‍ നിലവില്‍ സംവിധാനമുണ്ടെന്നിരിക്കെയാണ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.