തദ്ദേശ തെരഞ്ഞെടുപ്പ്: പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവം ‘വെള്ളത്തിലായി’

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പ് പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവത്തെ വെള്ളത്തിലാക്കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താറുള്ള ജലോത്സവം ജനുവരിയിലേക്ക് മാറ്റാനാണ് ആലോചന. ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും ഉള്‍ക്കൊള്ളിച്ചാണ് ജലോത്സവം നടത്തുക. ഇത്തവണ സംഘാടക സമിതി രൂപവത്കരണം ഉള്‍പ്പെടെയുള്ള പ്രാഥമിക ഘട്ടം പിന്നിട്ടിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനിരിക്കെ തെരഞ്ഞെടുപ്പ് കമീഷന്‍ നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പരിപാടിക്ക് നേതൃത്വം നല്‍കേണ്ട ജനപ്രതിനിധികള്‍ അടക്കം മത്സര രംഗത്തിറങ്ങുകയും ജില്ലാ ഭരണകൂടത്തിന് പിടിപ്പത് ജോലിയും ആയതോടെ ജലോത്സവം എന്ന വാക്ക് പോലും കേള്‍ക്കാതെയായി. വിനോദസഞ്ചാരികളുടെ ട്രാവല്‍ ഗൈഡായ ലോണ്‍ലി പ്ളാനെറ്റില്‍ ഇടം നേടിയ ജലോത്സവമാണ് പ്രസിഡന്‍റ്സ് ട്രോഫി. 16 ചുണ്ടന്‍ വള്ളങ്ങളും വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ ഉള്‍പ്പടെ 43 മത്സരവള്ളങ്ങളും 10 അലങ്കാരവള്ളങ്ങളുമാണ് ജലമേളയില്‍ പങ്കാളിയാവുന്നത്. ഇത്തവണ കൂടുതല്‍ ഭംഗിയായി ജലോത്സവം നടത്തുമെന്നാണ് ആദ്യയോഗത്തിന് ശേഷം ജനപ്രതിനിധികള്‍ പറഞ്ഞത്. ജനുവരിയിലേക്ക് മാറ്റുന്നതോടെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ രംഗത്തത്തെും. ഇവരുടെ നേതൃത്വത്തിലായിരിക്കും തുടര്‍നടപടികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.