കൊല്ലം: റെയില്‍വേ സ്റ്റേഷന്‍െറ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ തുടങ്ങി. 1.75 കോടി രൂപയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. റിട്ടയറിങ് റൂമിന്‍െറ റീമോഡലിങ്, പ്ളാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് ലിഫ്റ്റ്, ആര്‍.ആര്‍.ഐ കാബിന് സമീപം ഗുഡ്സ് അപ്രോച്ചിങ് പരിഷ്കരണം, രണ്ടാം പ്രവേശ കവാടത്തില്‍ പാര്‍ക്കിങ് സൗകര്യം ഉള്‍പ്പടെയുള്ള പ്രവൃത്തികളാണ് ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 24 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. നിലവില്‍ റെയില്‍വേ സ്റ്റേഷനിലത്തെുന്ന യാത്രക്കാര്‍ക്ക് താമസിക്കുന്നതിന് ആറ് മുറികളും ഡോര്‍മെറ്ററി അടക്കമുള്ള സംവിധാനവുമുണ്ട്. എന്നാല്‍, മുറികള്‍ വൃത്തിഹീനവും സൗകര്യമില്ലാത്തതുമാണ്. ഇതിന്‍െറ നവീകരണമാണ് റിട്ടയറിങ് റൂം റീമോഡലിങ്ങിലുള്ളത്. മുറികള്‍ നവീകരിച്ച് ചിലത് എ.സിയാക്കും. ഒന്ന്, രണ്ട്, മൂന്ന് പ്ളാറ്റ്ഫോമുകളെ ബന്ധിപ്പിച്ചാണ് ലിഫ്റ്റ് നിര്‍മിക്കുക. മാസ്റ്റര്‍പ്ളാനിന്‍െറ ഭാഗമായാണ് ലിഫ്റ്റ് നിര്‍മാണം. ഗുഡ്സ് ഷെഡില്‍ എത്തുന്ന ലോറികള്‍ക്ക് സുഗമമായി സഞ്ചാരപാതയൊരുക്കാനാണ് ഗുഡ്സ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്. ലോഡുമായത്തെുന്ന ലോറികള്‍ ഉള്‍പ്പെടെ തിരിച്ചുപോകുന്നതിനുള്ള പ്രത്യേകറോഡ് ആര്‍.ആര്‍.ഐ കാബിന് സമീപത്ത് നിന്നാണ് നിര്‍മിക്കുക. രണ്ടാം പ്രവേശകവാടത്തിലത്തെുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യത്തിനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും. എട്ടുമാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കണമെന്ന കരാറിലാണ് ടെന്‍ഡര്‍ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.