പരവൂര്‍: സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇരുമുന്നണികളിലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നഗരസഭയിലെ മത്സരചിത്രം ഇനിയും വ്യക്തമായില്ല. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന ജെ.എസ്.എസ് ഒറ്റക്കു മത്സരിക്കാന്‍ തീരുമാനിച്ചു. പുറ്റിങ്ങല്‍ ആണ് അവരുടെ സിറ്റിങ് സീറ്റ്. സത്ജിത് വിഭാഗത്തിനാണ് പരവൂരില്‍ നാമമാത്രമായെങ്കിലും സാന്നിധ്യമുള്ളത്. നിലവിലെ കൗണ്‍സിലറായ സുധീര്‍കുമാര്‍ സത്ജിത്തിനൊപ്പമാണ്. മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പരവൂര്‍ കെ. ദിനേശന്‍െറ ഭാര്യ ബേബി ഗിരിജയെ മത്സരിപ്പിക്കാനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൈയിലുള്ള കെയ്ക്കോ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് സത്ജിത്ത് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്ന് കരുതുന്നവരാണ് യു.ഡി.എഫ് നേതൃത്വത്തിലെ പലരും. ജെ.എസ്.എസിന് പരവൂരില്‍ പേരിനു പോലും സ്വാധീനമില്ളെന്നും അവര്‍ ഒറ്റക്കു മത്സരിച്ചാലും തങ്ങളുടെ ജയസാധ്യതക്ക് ഇടിവു സംഭവിക്കില്ളെന്നുമാണ് യു.ഡി.എഫിന്‍െറ കണക്കുകൂട്ടല്‍. എന്നാല്‍, അവസരം നല്‍കി അവരെ കൂടെ നിര്‍ത്തണമെന്ന് വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്. അതേസമയം, കോണ്‍ഗ്രസ് പുറ്റിങ്ങല്‍ വാര്‍ഡിലേക്ക് സ്ഥാനാര്‍ഥിയെ കണ്ടത്തെി. നേരത്തേ സി.പി.ഐ തങ്ങളുടെ സ്ഥാനാര്‍ഥിയായി പറഞ്ഞുറപ്പിച്ചിരുന്നതും സി.പി.എം മുന്‍ കുറുമണ്ടല്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മരുമകളുമായ യുവതിയെയാണ് കോണ്‍ഗ്രസ് തട്ടിയെടുത്ത് തങ്ങളുടെ പക്ഷത്താക്കിയത്. ഇവരെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഇടതുപക്ഷവും നടത്തുന്നുണ്ട്. ഏഴു സീറ്റ് വേണമെന്നുള്ള സി.പി.ഐയുടെ നിലപാടാണ് എല്‍.ഡി.എഫിലെ പ്രതിസന്ധി. ആറെണ്ണം നല്‍കാമെന്നാണ് സി.പി.എം നിലപാട്. എന്നാല്‍, ആര്‍.എസ്.പി മുന്നണി വിട്ടതിലൂടെയുണ്ടായ അധികസീറ്റുകള്‍ തങ്ങള്‍ക്കു ലഭിക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ഏരിയ സെക്രട്ടറി കെ.പി. കുറുപ്പ് പാര്‍ട്ടി ഉത്തരവാദിത്തം ഉപേക്ഷിച്ച് മത്സരരംഗത്തിറങ്ങുന്നതില്‍ സി.പി.എമ്മിനുള്ളില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. കുറുപ്പ് മത്സര രംഗത്തിനില്ലാതെവന്നാല്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവും നെടുങ്ങോലം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എസ്. അനില്‍കുമാര്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. പത്രിക സമര്‍പ്പണത്തിനുള്ള ആദ്യദിവസമായ ബുധനാഴ്ച ആരും പത്രിക നല്‍കിയില്ല. മണ്ണ് പരിശോധനാ കേന്ദ്രം ജില്ലാ ഓഫിസര്‍ ആനന്ദബോസാണ് റിട്ടേണിങ് ഓഫിസര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.