പുനലൂര്‍: തോട്ടംതൊഴിലാളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്‍.ഡി.എഫ് ആര്യങ്കാവ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ദേശീയപാത 744 ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചതു കാരണം മൂന്നു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് ടി.ആര്‍ ആന്‍ഡ് ടി, ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ എന്നിവിടങ്ങളിലാണ് രണ്ടായിരത്തോളം തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂനിയന്‍റ നേതൃത്വത്തില്‍ സമരത്തിലുള്ളത്. സമരവും നിരാഹാര സത്യഗ്രഹവും മൂന്നാം ആഴ്ചയിലേക്ക് കടന്നിട്ടും ഒത്തുതീര്‍ക്കാന്‍ മാനേജുമെന്‍റും സര്‍ക്കാറും തയാറാകാത്തില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് രംഗത്തിറങ്ങിയത്. ഹര്‍ത്താലിനെ തുടര്‍ന്ന് ആര്യങ്കാവ് പഞ്ചായത്തിലെ കടകളും കഴുതുരുട്ടി മാര്‍ക്കറ്റും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. പാലരുവി വിനോദ സഞ്ചാരകേന്ദ്രവും അടച്ചിട്ടു. എന്നാല്‍, സ്കൂളുകളുടെയും അതിര്‍ത്തി ചെക്പോസ്റ്റിന്‍െറയും പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല. സമരാനുകൂലികളും തോട്ടം തൊഴിലാളികളും രാവിലെ പത്തോടെയാണ് കഴുതുരുട്ടിയില്‍ ദേശീയപാത ഉപരോധിച്ചത്. സമരം കാരണം തമിഴ്നാട്ടില്‍ നിന്നടക്കമുള്ള വാഹന ഗതാഗതം നിലച്ചു. ഉച്ചയോടെ ഉപരോധക്കാര്‍ പിരിഞ്ഞതിനു ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. സി.പി.ഐ സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ്ബാബു ഉപരോധം ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സര്‍ക്കാര്‍ തോട്ടമുടമകളെ സഹായിക്കുന്ന നിലപാടിലാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എച്ച്. അബ്ദുല്‍ഖാദര്‍ അധ്യക്ഷതവഹിച്ചു. കെ. രാജു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹനന്‍, എം.എ. രാജഗോപാല്‍, സി. അജയപ്രസാദ്, ജോബോയ് പെരേര, ആര്‍. പ്രദീപ്, കെ.ജി. ജോയി, പി.എസ്. ചെറിയാന്‍, അഡ്വ. പി.ബി. അനില്‍മോന്‍, ഐ. മന്‍സൂര്‍, കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുനലൂര്‍ സി.ഐ. സുരേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെിയിരുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.