ക്വാറി സമരം പാളുന്നു; ചരക്കുനീക്കം തുടങ്ങി

ആയൂര്‍: കരിങ്കല്‍ ക്വാറി സമരം ഒത്തുതീര്‍പ്പാകാതെ തുടരുന്നതിനിടയില്‍ ഒരു വിഭാഗം ക്രഷര്‍ ഉടമകള്‍ ഉല്‍പന്നങ്ങള്‍ നല്‍കിത്തുടങ്ങിയതോടെ സംസ്ഥാനതലത്തില്‍ തുടങ്ങിയ സമരം പാളുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കടയ്ക്കല്‍, മടത്തറ, ചെറിയവെളിനല്ലൂര്‍, അമ്പലംകുന്ന്, വെളിയം, ഓട്ടുമല, കായില, അര്‍ക്കന്നൂര്‍, പകല്‍ക്കുറി പ്രദേശങ്ങളിലെ ക്വാറികളില്‍നിന്നും ക്രഷര്‍ യൂനിറ്റുകളില്‍നിന്നും മെറ്റല്‍, എം സാന്‍ഡ്, പാറപ്പൊടി, ചിപ്സ് ഉല്‍പന്നങ്ങള്‍ നല്‍കിത്തുടങ്ങി. ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ടിപ്പര്‍ ലോറികളെ വഴിയില്‍ തടയലും നേരിയ അക്രമങ്ങളും നടന്നിരുന്നെങ്കിലും പാറ ഉല്‍പന്നങ്ങള്‍ യഥേഷ്ടം ലഭ്യമായിത്തുടങ്ങി. പാറ ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവ് മൂലം നിര്‍മാണ മേഖല പ്രതിസന്ധി നേരിടുകയായിരുന്നു. ഈ മേഖലയില്‍ പണിയെടുത്തിരുന്ന തൊഴിലാളികളും തൊഴിലില്ലാതായതോടെ ആശങ്കയിലായിരുന്നു. ചെറുകിട ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനമില്ലാതെ അനുമതി നല്‍കുക, വര്‍ധിപ്പിച്ച തീരുവ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.