കരുനാഗപ്പള്ളി: നിന്നുതിരിയാന്‍ ഇടമില്ലാതെ വീര്‍പ്പുമുട്ടുന്ന നഗരത്തിന്‍െറ മുഖച്ഛായ മാറ്റാന്‍ നടപടി തുടങ്ങി. ഏറെക്കാലമായുള്ള കാത്തിരിപ്പിനൊടുവില്‍ ട്രാഫിക് യൂനിറ്റ് സജ്ജമായതോടെയാണ് നഗരപരിഷ്കരണ നടപടികള്‍ ആരംഭിച്ചത്. നഗരത്തില്‍ ഏറ്റവുമധികം തിരക്കുള്ള ഭാഗങ്ങളെ വണ്‍വേ സംവിധാനമാക്കിയതാണ് ഇതില്‍ പ്രധാനം. നിലവില്‍ വാഹനങ്ങള്‍ക്ക് എങ്ങനെയും കടന്നുപോകാവുന്ന സാഹചര്യമായിരുന്നു നഗരത്തിലുണ്ടായിരുന്നത്. ലാലാജി ജങ്ഷന്‍ മുതല്‍ ജില്ലാ സഹകരണ ബാങ്കിന് വടക്കുവശം വരെയാണ് പുതുതായി വണ്‍വേ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതോടെ വലിയൊരളവുവരെ ക്രമീകരണമായ വാഹനസഞ്ചാരത്തിന് വഴിയൊരുങ്ങി. പൊലീസ്സ്റ്റേഷന് തെക്കുവശം മുതല്‍ പോസ്റ്റ് ഓഫിസ് ജങ്ഷന്‍ വരെ നീളുന്ന ഡിവൈഡറുകളുടെ വീതി കുറച്ച് ദേശീയപാതയുടെ വീതി കൂട്ടണമെന്ന നിര്‍ദേശവും വരുംനാളുകളില്‍ നടപ്പായേക്കും. ദീര്‍ഘനാളായി പരിഹരിക്കപ്പെടാതെ ചര്‍ച്ചയില്‍ മാത്രം ഒതുങ്ങുന്ന ട്രാഫിക് പരിഷ്കരണനടപടികള്‍ പുതിയ യൂനിറ്റ് നിലവില്‍ വന്നതോടെ ചൂടുപിടിച്ചിട്ടുണ്ട.് ഒരു എസ്.ഐയും രണ്ട് അഡീഷനല്‍ എസ്.ഐമാരും വനിതകള്‍ ഉള്‍പ്പെടുന്ന സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന പത്തുപേര്‍ക്കാണ് ഇനി നഗരത്തില്‍ ട്രാഫിക് നിയന്ത്രണത്തിന്‍െറ ചുമതല. മൂന്നുമാസം മുമ്പ് എ.സി.പി ഓഫിസില്‍ വിവിധ മേഖലകളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ ഗതാഗത പരിഷ്കരണനടപടികള്‍ തുടങ്ങിവെച്ചിരുന്നു. എന്നാല്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതല്ലാതെ മറ്റ് കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ നഗരത്തിലേതുപോലെ കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡും തിരക്കിലമരാന്‍ സാധ്യതയുണ്ട്. നഗരത്തിലെ സ്വകാര്യ ബസ്സ്റ്റോപ്പുകള്‍ മാറുന്നതോടെ ദേശീയപാതയിലെ വലിയൊരു തിരക്ക് ഒഴിവാക്കാനാകുമെങ്കിലും അനധികൃത പാര്‍ക്കിങ്ങാണ് പരിഹരിക്കപ്പെടേണ്ട പ്രധാന പ്രതിസന്ധി. വണ്‍വേ സംവിധാനമൊരുക്കിയതോടെ കാല്‍നടയാത്ര ഇരുവശത്തും വാഹന പാര്‍ക്കിങ്ങുകള്‍ കാരണം കൂടുതല്‍ ദുര്‍ഘടമായിട്ടുണ്ട്. വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പാര്‍ക്കിങ് ഒഴിവാക്കിയാല്‍ സ്ഥലപരിമിതിയുടെ പ്രശ്നവും പരിഹരിക്കപ്പെടും. കെ.എസ്.ആര്‍.ടി.സിയുടെ വശത്തെ റോഡ് വണ്‍വേ സംവിധാനമാക്കാനുള്ള നടപടികളും പ്രവൃത്തിപഥത്തിലത്തെിയാല്‍ ഗതാഗതം ചിട്ടയോടെ നഗരത്തില്‍ വരുത്താനും കഴിയും. പുതിയ യൂനിറ്റിന്‍െറ ഫലപ്രദമായ ഇടപെടലുകള്‍ ലക്ഷ്യത്തിലത്തെിയാല്‍ വര്‍ഷങ്ങളായുള്ള വീര്‍പ്പുമുട്ടലുകള്‍ക്ക് ശാശ്വതപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.