കൊല്ലം: ജില്ലയിലെ ആദ്യവനിതാ പൊലീസ് സ്റ്റേഷനെ ആഭ്യന്തര വകുപ്പ് ഒന്നുകൂടി സഹായിക്കണം. പട്രോളിങ്ങിന് പോകാനും മറ്റും ചോരാത്ത ഒരു വാഹനവും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കൂടി നല്‍കിയാല്‍ സംസ്ഥാനത്തെ മികച്ച വനിതാ സ്റ്റേഷനായി മാറും കൊല്ലത്തേത്. പുതിയ ജീപ്പ് അനുവദിച്ച് കിട്ടാത്തതിനാല്‍ പഴയതാണ് നല്‍കിയിരിക്കുന്നത്. അതാകട്ടെ ഇടക്ക് ചോര്‍ച്ചയുള്ളതും. ഒരു ഡ്രൈവറെയും കൂടി നല്‍കണം. നിലവില്‍ ഒരു ഡ്രൈവറുണ്ടെങ്കിലും ഷിഫ്റ്റ് മാറുമ്പോള്‍ ആളില്ലാത്ത അവസ്ഥയാണ്. ഒപ്പം മൂന്ന് എ.എസ്.ഐ മാരുള്‍പ്പെടെ 15 പൊലീസുകാരെയും കൂടി നല്‍കണം എന്നാല്‍ മാത്രമേ ജില്ലയിലെ സ്ത്രീകള്‍ക്കിടയില്‍ മാതൃകാപരമായി ഇടപെടാന്‍ ഈ സ്റ്റേഷന് കഴിയുകയുള്ളു. ഈസ്റ്റ് പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള വനിതാ പൊലീസ് സ്റ്റേഷന്‍ മൂന്നു ദിവസംകൊണ്ടുതന്നെ ജില്ലയിലെ സ്ത്രീകളുടെ ആശ്രയകേന്ദ്രമായി മാറി. സ്ത്രീകളും കുട്ടികളും പരാതികളുമായി എത്തിത്തുടങ്ങി. കേസുകള്‍ എടുത്ത് നടപടി എടുക്കുന്നതിന് പകരം, പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ഒത്തുതീര്‍പ്പിന്‍െറ പാതയിലത്തെിക്കുകയുമാണ് ആദ്യപടിയായി ചെയ്യുന്നത്. വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള സ്റ്റേഷന്‍ ആയതിനാല്‍ ധൈര്യത്തോടെയാണ് സ്ത്രീകള്‍ കടന്നുവരുന്നത്. പരാതികളും പരിഭവങ്ങളും കാക്കിയെ പേടിക്കാതെ പറയുന്നുണ്ട് എല്ലാവരും. അമ്മ ഉപേക്ഷിച്ചുപോയ മകള്‍ വീണ്ടും അമ്മയുടെ അരികിലത്തെിക്കണമെന്ന പരാതിയുമായി ഒറ്റക്ക് വന്നതും, ആലപ്പുഴയില്‍നിന്ന് വീട് വിട്ടിറങ്ങിയ 15 കാരിയെ കൊല്ലത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് കണ്ടത്തെി തിരികെ രക്ഷാകര്‍ത്താക്കളുടെ അരികിലത്തെിച്ചതും വനിതാസ്റ്റേഷന്‍െറ ആദ്യദിവസങ്ങളിലെ മികവുതന്നെയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എഫ്.ഐ.ആര്‍ തയാറാക്കി അന്വേഷണം നടത്തുന്ന ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏഴാമത്തേതുമായ വനിതാ പൊലീസ് സ്റ്റേഷനാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യ്തത്. സിറ്റി പൊലീസ് കമീഷണറുടെ പരിധിയിലാണ് സ്റ്റേഷനെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പരാതി നല്‍കാനത്തെുന്നുണ്ട്. ചിലത് അതത് സ്റ്റേഷനുകളിലേക്ക് റഫര്‍ ചെയ്യാറുമുണ്ട്. എസ്.ഐ എസ്. അനിതയാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍, സിവില്‍ ഓഫിസര്‍, റൈറ്റര്‍, പാറാവ് എന്നിവരല്ളൊം വനിതാ ജീവനക്കാരാണ്. ലോക്കപ്പ്, വിശ്രമ മുറി,സ്റ്റോര്‍ റൂം എന്നിവയടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഉള്ളതാണ് പുതിയ വനിതാ പൊലീസ് സ്റ്റേഷന്‍. ഹെല്‍മറ്റ് ഉള്‍പ്പടെയുള്ള വാഹന പരിശോധന,പൂവാലന്മാര്‍ക്കും,സാമൂഹികവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വനിതാ പൊലീസ് സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ 30ഓളം പരാതികളാണ് ഇവടെ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.