ഐ.ആര്‍.ഇ.എല്‍ പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കൊല്ലം: ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിന്‍െറ (ഐ.ആര്‍.ഇ.എല്‍) ചവറ യൂനിറ്റിനുവേണ്ടി ഭൂമി വിട്ടുകൊടുത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. മന്ത്രി ഷിബു ബേബിജോണ്‍ വിഷയം ശ്രദ്ധയില്‍പെടുത്തിയതിനത്തെുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി. കേന്ദ്ര ആണവോര്‍ജ മന്ത്രാലയത്തിനുകീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഐ.ആര്‍.ഇ.എല്ലിന്‍െറ യൂനിറ്റ് കഴിഞ്ഞ 45 വര്‍ഷമായി ചവറയില്‍ തീരമണല്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ഇതിനായി 1999 മുതല്‍ സ്വകാര്യ ഉടമകളില്‍നിന്ന് ഭൂമി വാങ്ങുന്നു. നഷ്ടപരിഹാരത്തിനുപുറമെ ഖനനം കഴിഞ്ഞ് ഭൂമി നികത്തി, പഴയ ഉടമകള്‍ക്ക് നല്‍കണമെന്നതാണ് ഇതുമായി ബന്ധപ്പെട്ട പാക്കേജിലെ വ്യവസ്ഥ. ഈ പാക്കേജ് 2011 വരെ കമ്പനി വിജയകരമായി നടപ്പാക്കിയിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണ്ടതിനാല്‍ ഭൂമി പഴയ ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിന് ഇപ്പോള്‍ തടസ്സം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ 240 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഐ.ആര്‍.ഇ.എല്‍ നല്‍കാനുള്ള ഭൂമിയില്‍ പുനരധിവാസം പ്രതീക്ഷിച്ച് വാടകവീടുകളില്‍ കഴിയുകയാണ്. അതുകൊണ്ടുതന്നെ കമ്പനിക്ക് ഭൂമി വിട്ടുനല്‍കാന്‍ ഭൂവുടമകള്‍ വിമുഖരാണ്. ഇത് ഐ.ആര്‍.ഇ.എല്ലിന്‍െറയും അസംസ്കൃത വസ്തുക്കള്‍ക്കായി കമ്പനിയെ ആശ്രയിക്കുന്ന സംസ്ഥാനത്തെ നിരവധി ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.