ഓച്ചിറ: അമൃത എന്‍ജിനീയറിങ് കോളജിലെ മാലിന്യ പ്രശ്നത്തില്‍ അനിശ്ചിതകാലസത്യഗ്രഹം തുടങ്ങി. വള്ളിക്കാവ് അമൃത എന്‍ജിനീയറിങ് കോളജിലെ ഹോസ്റ്റലില്‍നിന്ന് കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയ സംഭവത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് പരിസരവാസികള്‍ രൂപവത്കരിച്ച ജനകീയസമിതി വള്ളിക്കാവില്‍ ഷെഡ് കെട്ടി കഞ്ഞിവെച്ച് സമരം തുടങ്ങിയത്. കോളജ് പരിസരത്തെ കുടുംബങ്ങള്‍ ദുര്‍ഗന്ധംമൂലം നാലുദിവസമായി ദുരിതത്തിലാണ്. കോളജ് കോമ്പൗണ്ടില്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് നിര്‍മിച്ച വലിയ കുളത്തില്‍ നിറച്ചിരിക്കുന്ന മാലിന്യം ഉടന്‍ നീക്കം ചെയ്യണമെന്നാണ് പരിസരവാസികളുടെ ആവശ്യം. ഇവ കെട്ടിക്കിടക്കുന്നത് ദുര്‍ഗന്ധവും പകര്‍ച്ചവ്യാധിയും പടരാന്‍ ഇടയാക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകുംവരെ സമരം ശക്തമായി കൊണ്ടുപോകാനാണ് ജനകീയസമിതിയുടെ തീരുമാനം. ശനിയാഴ്ച നടന്ന കഞ്ഞിവെപ്പ് സമരത്തിന് പ്രസന്ന, വിജേഷ്, അനുരാജ്, അസര്‍, ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.