ജനസഞ്ചയമായി ആശ്രാമം മൈതാനം

കൊല്ലം: നിശ്ചിതസമയത്തിന് 35 മിനിറ്റ് വൈകിയത്തെിയ മോദിയെ വരവേല്‍ക്കാന്‍ ഹെലികോപ്ടര്‍ ഇറങ്ങിയ ആശ്രാമം മൈതാനത്തിന്‍െറ നാലുഭാഗത്തും ഉച്ചക്കുമുമ്പേ ജനം നിറഞ്ഞു. വ്യോമസേനയുടെ കോപ്ടറിലായിരുന്നു പ്രധാനമന്ത്രി എത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനും ഒപ്പമുണ്ടായിരുന്നു. ഇടതുകൈവീശി ജനത്തെ ചെറുപുഞ്ചിരിയോടെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയെ കൊല്ലം നഗരത്തിനുവേണ്ടി മേയര്‍ അഡ്വ. വി. രാജേന്ദ്രബാബുവും സര്‍ക്കാറിനുവേണ്ടി കലക്ടര്‍ എ. ഷൈനാമോളും സംഘാടകസമിതിക്കുവേണ്ടി പ്രതിമ നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എസ്.സുവര്‍ണകുമാറും പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എം.സുനില്‍ പ്രധാനമന്ത്രിയെ പൊന്നാട അണിയിച്ചു. സ്വീകരണത്തിനുശേഷം വാഹന വ്യൂഹം കൊല്ലം എസ്.എന്‍ കോളജിലേക്ക് നീങ്ങി. ചടങ്ങ് കഴിഞ്ഞ് മോദിയെ യാത്രയയക്കാന്‍ ബി.ജെ.പി നേതാക്കളും കലക്ടറും അസി. കലക്ടര്‍ ഡോ.എസ്.ചിത്രയും എത്തി. 4.25ന് മോദി വര്‍ക്കലക്ക് തിരിച്ചു. ആശ്രാമം മൈതാനത്ത് കണ്ണൂര്‍ കെ.എ.പി കമാന്‍ഡന്‍റ് കെ.പി.ഫിലിപ്പിന്‍െറ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.