മണ്‍റോതുരുത്ത്: ആധുനിക സാങ്കേതികവിദ്യയുടെ നല്ല വശങ്ങള്‍ ജനനന്മക്കായി ഉപയോഗിക്കാന്‍ പഞ്ചായത്തിന്‍െറ പുതിയ ഭരണസമിതി പദ്ധതികള്‍ക്ക് തുടക്കമിട്ടു. പ്രകൃതിസുന്ദരമായ നാടിനെ കൂടുതല്‍ അടുത്തറിയാനും നാടിന്‍െറ ചരിത്രവും സംസ്കാരവും ജനജീവതവും പ്രശ്നങ്ങളും സാധ്യതകളും പങ്കുവെക്കാനും പുതിയ സംരംഭം സഹായമാക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങളും ഫേസ്ബുക്കില്‍ ഉണ്ടാകും. അറിയിപ്പുകള്‍, നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍, പഞ്ചായത്ത് സമിതിയുടെ തീരുമാനങ്ങള്‍, ഗ്രാമസഭകളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്ത് പ്രവര്‍ത്തനങ്ങളില്‍ അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശങ്ങളും അറിയിക്കാനുള്ള സാധ്യത തുടങ്ങി പഞ്ചായത്തിന്‍െറ മനസ്സും മുഖവും ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് സംരംഭത്തിലൂടെ. ഫേസ്ബുക് പേജിന്‍െറ ഉദ്ഘാടനം പ്രസിഡന്‍റ് കെ. ബിനു നിര്‍വഹിച്ചു. ചിറ്റുമല ബ്ളോക് പഞ്ചായത്തംഗം തങ്കമണി ശശിധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മഞ്ജു സുനിധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ഗോപാലകൃഷ്ണന്‍, അനുപമ, അഭിജിത്ത്, പഞ്ചായത്തംഗങ്ങളായ രാജിലാല്‍, എന്‍. അജിതകുമാരി,നിത്യാബാബു, കെ. ഷിജുകുമാര്‍, കെ.ടി. ശാന്തകുമാര്‍, ജ്യോതിലക്ഷ്മി, ഷൈനി കൃഷ്ണകുമാര്‍, ലതമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.