ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തയാളെ ആക്രമിച്ചു

കുണ്ടറ: ബൈക്ക് യാത്രികനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. വെള്ളിമണ്‍ ഇടവച്ചം റോബിന്‍ഭവനില്‍ റോബിന്‍ (30), സഹോദരങ്ങളായ ചെറുമൂട് സുകുവിലാസത്തില്‍ രജീഷ് (30), അനീഷ് (27) എന്നിവരാണ് കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പാതയോരത്ത് ബൈക്ക് നിര്‍ത്തിയതിന് യുവാവിനെ മര്‍ദിക്കുന്നത് റോബിന്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇരുവിഭാഗവും പിരിഞ്ഞുപോയെങ്കിലും അനീഷിനെ ബൈക്കില്‍ വീട്ടിലത്തെിച്ച് മടങ്ങി വന്ന റോബിനെ ഒമ്പത് അംഗസംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായാണ് പരാതി. ഇയാളുടെ മുതുകിലും വാരിയെല്ലിന്‍െറ ഭാഗത്തും കഴുത്തിലും അടിയേറ്റ പാടുകളുണ്ട്. കുണ്ടറ പൊലീസ് ആശുപത്രിയിലത്തെി മൊഴിയെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിനാട് പഞ്ചായത്തില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷവും വീടുകളില്‍ ആക്രമണവും നടന്നിരുന്നു. കുണ്ടറ സി.ഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ പ്രശ്നങ്ങള്‍ അവസാനിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.