ആശ്രാമം മൈതാനം മാലിന്യ കൂമ്പാരം

കൊല്ലം: ജില്ലയുടെ പൂരപ്പറമ്പായ ആശ്രാമം മൈതാനം മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്നു. പരിപാടികള്‍ക്ക് വാടകക്കെടുക്കുന്നവരും അധികൃതരും മൈതാനത്തെ സംരക്ഷിക്കാത്തതാണ് മാലിന്യം നിറയാന്‍ കാരണം. അടുത്തിടെ മൈതാനത്ത് നടന്ന വിവാഹത്തിനുശേഷം മാലിന്യം പൂര്‍ണമായും നീക്കിയില്ല. പകല്‍ സമയത്ത് മാലിന്യം കെട്ടിക്കിടക്കുന്നയിടങ്ങളില്‍ ദുര്‍ഗന്ധവും ഈച്ചകളുടെയും തെരുവുനായ്ക്കളുടെയും ശല്യവും വര്‍ധിച്ചിട്ടുണ്ട്. കോടിയില്‍പ്പരം രൂപക്കാണ് ജില്ലാ ഭരണകൂടം വിവാഹ ആവശ്യത്തിന് മൈതാനം വാടകക്ക് വിട്ടുനല്‍കിയത്. ഒക്ടോബര്‍ അഞ്ചുമുതല്‍ ഡിസംബര്‍ 10 വരെയാണ് വാടക കാലാവധി. എന്നാല്‍, മാലിന്യം മൈതാനത്തുതന്നെ കുഴിച്ചു മൂടാനുള്ള നീക്കവും ഇവിടെ നടന്നിട്ടുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. മുമ്പ് കായംകുളം സ്വദേശിക്ക് വിവാഹത്തിന് വിട്ടുകൊടുത്തപ്പോള്‍ മാലിന്യം മൈതാനത്ത് കുഴിച്ചുമൂടിയത് വിവാദമായിരുന്നു. എന്നാല്‍, മൈതാനം വാടകക്കെടുക്കുന്നവര്‍തന്നെ മാലിന്യവും നീക്കണമെന്നാണ് ഭരണകൂടത്തിന്‍െറ നിലപാട്. കോര്‍പറേഷനാണ് മൈതാനം വൃത്തിയാക്കാനുള്ള ചുമതല. മൈതാനം വാടകക്ക് നല്‍കുമ്പോള്‍ മാലിന്യം നീക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഭരണകൂടം തയാറാവണമെന്നാണ് കോര്‍പറേഷന്‍െറ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.